21 December Saturday

ജെഇഇ അഡ്വാൻസ്‌ഡ്‌ ഫലം 11ന്‌ ; കൗൺസലിങ്‌ രജിസ്‌ട്രേഷൻ 
12ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2022


തിരുവനന്തപുരം
ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൽ, അഡ്വാൻസ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് സമയക്രമം ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (jossa) പ്രഖ്യാപിച്ചു. രാജ്യത്തെ ഐഐടി, എൻഐടി എന്നിവയുൾപ്പെടെ 114 മികച്ച സ്ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, അഞ്ചുവർഷ എംടെക് / എംഎസ്‌സി നാലുവർഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള  കൗൺസലിങ്‌ , ചോയ്‌സ്‌ ഫില്ലിങ്‌ നടപടികൾ സെപ്‌തംബർ 12നു രാവിലെ 10ന്‌ ആരംഭിക്കും.

ജെഇഇ അഡ്വൻസ്‌ഡ്‌  ഫലം  സെപ്‌തംബർ 11ന്‌ പ്രസിദ്ധീകരിക്കും. തുടർന്ന്, ഇതിൽ യോഗ്യത നേടുന്നവർക്ക് ഐഐടി  ബിആർക്ക്‌ പ്രവേശനത്തിൽ താൽപ്പര്യമുണ്ടെങ്കിൽ ആർക്കിടെക്ചർ അഭിരുചി പരീക്ഷയ്ക്ക്  (എഎടി) രജിസ്റ്റർ ചെയ്യാം. അതിൽ യോഗ്യത നേടുന്നവരെ ജെഇഇ അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ച് ബിആർക്ക്‌ പ്രവേശനത്തിനും പരിഗണിക്കും. ആദ്യ റൗണ്ട്‌ മോക്‌ അലോട്ട്‌മെന്റ്‌  സെപ്‌തംബർ 18നും രണ്ടാം മോക്‌ അലോട്ട്‌മെന്റ്‌ ഫലം സെപ്‌തംബർ 20നും ആയിരിക്കും.

ജോസ ആദ്യ റൗണ്ട്‌ സീറ്റ്‌ അലോട്ട്‌മെന്റ്‌ ഫലം സെപ്‌തംബർ 23ന്‌ പ്രസിദ്ധീകരിക്കും. രണ്ടാം റൗണ്ട്‌ സീറ്റ്‌ അലോട്ട്‌മെന്റ്‌   സെപ്‌തംബർ 28നായിരിക്കും.  യോഗ്യരായ അപേക്ഷകർക്ക്‌ ജോസ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സെപ്‌തംബർ 21 വരെ  അനുവദിച്ചിട്ടുണ്ട്‌. ഇത്തവണ ആറ്‌ റൗണ്ട്‌  സീറ്റ്‌ അലോട്ട്‌മെന്റ്‌ പ്രക്രിയയുണ്ട്‌. 

വിവരങ്ങൾക്ക്‌:  https://josaa.nic.in

പ്രവേശനസാധ്യതകൾ വിലയിരുത്താൻ മുൻവർഷങ്ങളിലെ പ്രവേശന പ്രക്രിയയിലെ സ്ഥാപനം/കോഴ്‌സ്/കാറ്റഗറി പ്രകാരമുള്ള ഓപ്പണിങ്/ക്ലോസിങ് റാങ്കുകളും ജോസ വെബ്‌സൈറ്റിൽ ലഭ്യമാണ്. 2022 ലെ പ്രവേശന വിജ്‌ഞാപനം വായിക്കാൻ ലിങ്ക്‌: https://cdnbbsr.s3waas.gov.in/s313111c20aee51aeb480ecbd988cd8cc9/uploads/2022/08/2022082439.pdf

പ്രവേശനസ്ഥാപനങ്ങൾ
ഐഐടികൾ –-23, എൻഐടികൾ–-32, ഐഐഐടികൾ–- 26, മറ്റ്‌  സർക്കാർ നിയന്ത്രിത ടെക്‌നിക്കൽ സ്ഥാപനങ്ങൾ–- 33

കേരളത്തിൽ 3 സ്ഥാപനം
സംസ്ഥാനത്ത്‌ മൂന്ന്‌ സ്ഥാപനമാണ്‌ ‘ ജോസ’ പ്രവേശന പ്രക്രിയയുടെ ഭാഗമായുള്ളത്‌.  പാലക്കാട് ഐഐടി., കോഴിക്കോട് എൻഐടി, കോട്ടയം  ഐഐഐടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top