22 November Friday

കീം 2024 മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനം: നീറ്റ് ഫലം സമർപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

തിരുവനന്തപുരം > കേരളത്തിലെ മെഡിക്കൽ, അനുബന്ധകോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌  സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾ അവരവരുടെ നീറ്റ്‌ യുജി (NEET UG 2024) ഫലം പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈനായി സമർപ്പിക്കണം.

എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്‌സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, ബിഎസ്‌സി (ഓണേഴ്‌സ്‌) കോ -ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബിഎസ്‌സി (ഓണേഴ്‌സ്‌) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോൺമെന്റ് സയൻസ്, ബിടെക് ബയോടെക്നോളജി (കെഎയു) വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്‌സുകളിലേക്കുമാണ്‌ പ്രവേശനം.

പ്രവേശന പരീക്ഷാ കമീഷണർക്ക് കീം( KEAM 2024-)വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി  നടത്തിയ നീറ്റ് യുജി  2024 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്തവർക്ക്‌ ഫലം ആഗസ്‌ത്‌ 11 ന് രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റ്‌ വഴി  സമർപ്പിക്കാം.

നീറ്റ് ഫലം  സമർപ്പിക്കാത്ത അപേക്ഷകരെ   റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിച്ച രേഖകളോ അപേക്ഷകളോ  പരിഗണിക്കുന്നതല്ല. വിവരങ്ങൾക്ക്: www.cee.kerala.gov.in,  ഫോൺ: 0471-2525300.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top