17 September Tuesday

നീറ്റ് യുജി 2024; മെഡിക്കൽ കൗൺസലിങ് നടപടികൾ 14 മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

നീറ്റ് യുജി 2024 എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്ക്  സ്റ്റേറ്റ് ക്വാട്ട അലോട്മെന്റുകളെ സംബന്ധിച്ച വിവരങ്ങൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) പ്രസിദ്ധപ്പെടുത്തി. എംസിസിയുടെ ആദ്യറൗണ്ട് നടപടികൾ ആഗസ്ത്‌ 14-ന് തുടങ്ങും.

•ആദ്യഘട്ട അലോട്മെൻറ്‌ 23-ന്  • പ്രവേശനം 29-നകം • സ്ഥാപനങ്ങൾ പ്രവേശനവിവരങ്ങൾ 30, 31 തീയതികളിലായി എംസിസിക്ക് നൽകണം • സംസ്ഥാനങ്ങളിലെ ആദ്യ അലോട്മെൻറ്‌ നടപടികൾ ആഗസ്ത്‌ 21 മുതൽ 29 വരെ • സംസ്ഥാനതല ആദ്യ അലോട്മെൻറ് പ്രവേശനം സെപ്‌റ്റംബർ അഞ്ചിനകം നേടണം. പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ ആറ്, ഏഴ് തീയതികളിലായി എംസിസി യുമായി പങ്കുെവക്കണം.

• എംസിസി രണ്ടാംറൗണ്ട് നടപടികൾ സെപ്‌റ്റംബർ അഞ്ചിന് തുടങ്ങും. രണ്ടാം അലോട്‌മെൻറ് 13-ന്. പ്രവേശനം 20-നകം. പ്രവേശനവിവരങ്ങൾ 21, 22 തീയതികളിലായി എംസിസിക്ക് നൽകണം. • സംസ്ഥാനങ്ങളിലെ രണ്ടാംറൗണ്ട് അലോട്മെൻറ് നടപടികൾ 11 മുതൽ 20 വരെയായിരിക്കും. • രണ്ടാം അലോട്മെൻറ്‌ അടിസ്ഥാനമാക്കിയുള്ള പ്രവേശനം 26-നകം. രണ്ടാം റൗണ്ടിൽ പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ 27, 28 തീയതികളിലായി എംസിസിയുമായി പങ്കുെവക്കണം.

• ക്ലാസുകൾ ഒക്ടോബർ ഒന്നിന് തുടങ്ങും • എംസിസി മൂന്നാം റൗണ്ട് നടപടികൾ 26-ന് തുടങ്ങും. മൂന്നാം അലോട്മെൻറ്‌ ഒക്ടോബർ അഞ്ചിന്. പ്രവേശനം 12-നകം. പ്രവേശനവിവരങ്ങൾ 13-നും 15-നും ഇടയ്ക്ക് എംസിസിക്ക് നൽകണം.

• സംസ്ഥാനങ്ങളിലെ മൂന്നാം റൗണ്ട് അലോട്മെൻറ്‌ നടപടികൾ ഒക്ടോബർ മൂന്നു മുതൽ 12 വരെ. മൂന്നാം അലോട്മെന്റ്‌ അടിസ്ഥാനമാക്കിയുള്ള പ്രവേശനം 18-നകം നേടണം. മൂന്നാം റൗണ്ടിൽ പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ 19-ന് എംസിസിയുമായി പങ്കുെവക്കണം.

• സ്ട്രേ വേക്കൻസി: (i) എംസിസി ഒക്ടോബർ 16 മുതൽ 23 വരെ. പ്രവേശനം ഒക്ടോബർ 30-നകം (ii) സംസ്ഥാനം: ഒക്ടോബർ 21 മുതൽ 25 വരെ. പ്രവേശനം ഒക്ടോബർ 30-നകം.

വിവരങ്ങൾക്ക്: mcc.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top