കോട്ടയം > വിദ്യാര്‍ഥികളുടെ വിവിധ പരാതി ഉടന്‍ തീര്‍പ്പാക്കാന്‍ മഹാത്മാഗാന്ധി സര്‍വകലാശാല നടപ്പാക്കുന്ന അദാലത്തില്‍ പരിഗണിക്കാനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. www.mgu.ac.in എന്ന വെബ്സൈറ്റില്‍ സ്റ്റുഡന്റ് ഗ്രീവന്‍സ് പോര്‍ട്ടലില്‍ ആണ് പരാതി സമര്‍പ്പിക്കേണ്ടത്. പഠിച്ച കോഴ്സ്, രജിസ്റ്റര്‍ നമ്പര്‍, വര്‍ഷം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം. സൌജന്യമായാണ് സേവനം. അഡ്മിഷന്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, പരീക്ഷാഫലം, പുനര്‍മൂല്യനിര്‍ണയം, ഗ്രേസ് മാര്‍ക്ക്, ഹാജര്‍ കണ്ടൊണേഷന്‍, സ്കോളര്‍ഷിപ്പ്, ഇന്റേണല്‍ പുനഃപരീക്ഷ, അന്തര്‍സര്‍വകലാശാലാ/ കോളേജ്തല മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ പരാതി നല്‍കാം.
ബിടെക്/ബിആര്‍ക് വിദ്യാര്‍ഥികളുടെ പരാതി ഡിസംബര്‍ നാലിനും നിയമം, നേഴ്സിങ്, പാരാമെഡിക്കല്‍, നവീന കോഴ്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതി ഡിസംബര്‍ ആറിനും സിബിസിഎസ്എസ് യുജി/പിജി (റഗുലര്‍/പ്രൈവറ്റ്), ഗവേഷണം എന്നിവ സംബന്ധിച്ച പരാതി ഡിസംബര്‍ എട്ടിനും പരിഗണിക്കും. വിദ്യാര്‍ഥിക്കോ പ്രതിനിധിക്കോ അതത് ദിവസം രാവിലെ 10 മുതല്‍ പകല്‍ ഒന്നു വരെയും രണ്ടു മുതല്‍ അഞ്ചുഎത്തിഹാജരായി പരാതി വിശദീകരിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..