ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള പ്രമുഖ യൂണിവേഴ്‌സിറ്റികളിലൊന്നായ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി (UNSW) ഫ്യുച്ചർ ഓഫ് ചേഞ്ച് സ്കോളർഷിപ്പുകൾക്ക് അപേക്ഷ സ്വീകരിക്കുന്നു. ഇന്ത്യയിലെ ആർട്സ്, സോഷ്യൽ സയൻസ്, ആർക്കിടെക്ചർ, ബിസിനസ്സ്, എൻജിനീയറിംഗ്, ഇന്റർനാഷണൽ ലോ, ഡിസൈൻ, മെഡിസിൻ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭ്യമാണ്. കൂടുതൽ പെൺകുട്ടികളെ എൻജിനീയറിംഗ് മേഖലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥിനികളുടെ മൊത്തം ട്യൂഷൻ ഫീസും ഇളവ് ചെയ്യും. സ്കോളർഷിപ്പ് നേടുവാനായി വിദ്യാർഥികൾ സെപ്തംബർ 2019 ൽ അഡ്മിഷൻ നേടണം. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡിജിറ്റൽ വീഡിയോ സ്റ്റേറ്റ്‌മെന്റ് അയക്കുകയും വേണം. UNSW സ്കോളർഷിപ്പ് എങ്ങനെ തന്റെ ലക്ഷ്യങ്ങൾ സഫലീകരിക്കാൻ സഹായിക്കും എന്നതാണ് സ്റ്റേറ്റ്‌മെന്റിലൂടെ വിദ്യാർഥി അവതരിപ്പിക്കേണ്ടത്. ഈ വീഡിയോ യൂട്യൂബിലോ വിമിയോയിലോ അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://www.international.unsw.edu.au/futureofchange ഇംഗ്ലണ്ടിൽ എംഎസ്‌സി സൈബർ സെക്യൂരിറ്റി കോഴ്‌സിന് അപേക്ഷിക്കാം
ഇംഗ്ലണ്ടിലെ ഷെഫീൽഡ് യൂണിവേഴ്സിറ്റി സൈബർ സെക്യൂരിറ്റി ആൻഡ് ആർടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ എംഎസ്‌സി കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു.
കമ്പ്യൂട്ടർ സയൻസിലോ അതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ സിസ്റ്റംസ് ഡെവെലപ്മെന്റിൽ പരിചയം ലഭിക്കത്തക്ക മറ്റു വിഷയങ്ങളിലോ കുറഞ്ഞത് 60% മാർക്ക് നേടിയുള്ള ബിരുദവും IELTSൽ 6.5 ഗ്രേഡും (പരീക്ഷയിലെ ഓരോ വിഭാഗത്തിലും കുറഞ്ഞത് 6 എങ്കിലും) ആണ് യോഗ്യതാമാനദണ്ഡം. സെപ്‌തംബറിൽ ക്ലാസ് തുടങ്ങും.
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക: https://www.sheffield.ac.uk/dcs/postgraduate-taught/cs-ai
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..