തിരുവനന്തപുരം > യുപിഎസ്‌സി സിവിൽ സർവീസസ് (മെയിൻ 2024) പരീക്ഷയിൽ യോഗ്യത നേടിയവരുടെ ഇന്റർവ്യൂ (പേഴ്സണാലിറ്റി ടെസ്റ്റ്) ജനുവരി ഏഴിന് തുടങ്ങും. 2845 പേരാണ് യോഗ്യത നേടിയത്. ഇവരുടെ റോൾ നമ്പർ, തീയതി, അഭിമുഖത്തിന്റെ സെഷൻ എന്നിവ യുപിഎസ്‌സി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. രാവിലത്തെ റിപ്പോർട്ടിങ് സമയം ഒമ്പതിനും ഉച്ചകഴിഞ്ഞുള്ള സെഷനിൽ ഒന്നിനുമാണ്. മെയ് 17 വരെയാണ് ഇന്റർവ്യൂ. വിവരങ്ങൾക്ക്: upsc.gov. in, https://upsc.gov.in/forms-downloads
സൗജന്യ അഭിമുഖ പരിശീലനം
യുപിഎസ്‌സി 2024ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ളവർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സൗജന്യ അഭിമുഖ പരിശീലനം നൽകും. ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ- ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ വിമാന / തീവണ്ടി ടിക്കറ്റ് ചാർജ് എന്നിവ നൽകും.
സംസ്ഥാന സർക്കാരിന്റെ അഡോപ്ഷൻ സ്‌കീം പ്രകാരമാണിത്. രജിസ്‌റ്റർ ചെയ്യണം. വിവരങ്ങൾക്ക്: https://kscsa.org, ഫോൺ: 8281098863, 8281098861.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..