കൊല്ലം > ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 അഡ്മിഷൻ, എംഎ ഹിസ്റ്ററി/ സോഷ്യോളജി ഒന്നാം സെമസ്റ്റർ (മെയ് 2024 റഗുലർ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽനിന്ന് ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽനിന്ന് അറിയിപ്പ് ലഭിച്ചതിനുശേഷം ഡൗൺലോഡ് ചെയ്യാം. ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനായി നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ അപേക്ഷിക്കണം. അവസാന തിയതി: ജനുവരി 4. വിവരങ്ങൾക്ക്: www.sgou.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..