26 December Thursday

ഹോട്ടൽ മാനേജ്‌മെന്റ്‌ ജെഇഇ, ഇഗ്‌നോ പിഎച്ച്‌ഡി, ഐസിഎആർ, ജെഎൻയു എൻട്രൻസ്‌: അപേക്ഷാ സമയം 30ന്‌ അവസാനിക്കും

സ്വന്തം ലേഖകൻUpdated: Tuesday Apr 28, 2020

തിരുവനന്തപുരം > നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) നടത്തുന്ന നാല്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാനുള്ള സമയം 30ന്‌ അവസാനിക്കും.  ലോക്ക്‌ഡൗണിനെ തുടർന്ന്‌ നീട്ടിനൽകിയ സമയമാണ്‌  തീരുന്നത്‌.  രാജ്യത്തെ 73 അംഗീകൃത ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന ‘ബിഎസ്‌സി എച്ച്എച്ച്എ' കോഴ്‌സിലേക്ക്‌ കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രവേശനപരീക്ഷ (എൻസിഎച്ച്എം–-ജെഇഇ 2020)യ്‌ക്ക്‌ 30 വരെ അപേക്ഷിക്കാം.

വെബ്‌സൈറ്റ്‌  https://nchmjee.nta.nic.in
ഇഗ്‌നോയിൽ ജൂലൈയിൽ ആരംഭിക്കുന്ന പിഎച്ച്ഡി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്‌ക്കും മാനേജ്‌മെന്റ്‌ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയ്‌ക്കും അപേക്ഷിക്കാനുള്ള സമയം  30ന്‌ രാത്രി 11. 59 വരെ.  വെബ്‌സൈറ്റ്‌: https://ignouexams.nta.nic.in രാജ്യത്തെ കാർഷിക സർവകലാശാലകളിൽ കാർഷിക, കാർഷിക അനുബന്ധ ബിരുദ, പിജി, പിഎച്ച്‌ഡി കോഴ്‌സുകളിൽ അഖിലേന്ത്യാ  ക്വോട്ട പ്രവേശനത്തിനുള്ള പരീക്ഷയ്‌ക്കും അപേക്ഷാ സമയം 30 വരെയാണ്‌. യുജി, പിജി പരീക്ഷകളുടെ വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌: https://icar.nta.nic.in ഡൽഹി ജെഎൻയുവിൽ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെഎൻയുഇഇയ്‌ക്ക്‌  അപേക്ഷിക്കാനുള്ള സമയവും 30ന്‌ അപേക്ഷിക്കും. വെബ്‌സൈറ്റ്‌:  https://jnuexams.nta.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top