ന്യൂഡൽഹി > ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് - യുജി)യുടെ പുതുക്കിയ റാങ്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്.
ഫിസിക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചില വിദ്യാർഥികൾക്ക് നൽകിയ കോംപൻസേറ്ററി മാർക്ക് തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. തുടർന്നാണ് പരീക്ഷാഫലം പരിഷ്കരിച്ച് പുറത്തിറക്കിയത്. 4,20,774 വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് വീതം നഷ്ടപ്പെടും. പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ 44 പേരുടെയും മാർക്കിൽ മാറ്റം വരും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..