08 September Sunday

പുതുതലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടി പഠിക്കാൻ അസാപ്പിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ  പുതുതലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടി പഠിക്കാൻ അവസരം. 10% മുതൽ 50% വരെ സ്കോളർഷിപ്പോടു കൂടി ഗെയിം ഡെവലപ്പർ, വിആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നീ കോഴ്സുകളിലാണ്‌ പഠിക്കാനവസരമുള്ളത്. അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലാണ്‌ ഈ കോഴ്സുകൾ നടക്കുന്നത്‌. അതാത് മേഖലകളിലുള്ള ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളിൽ കോഴ്‌സുകളുടെ പരിശീലനം നടക്കുകയും ചെയ്യും.

ഗെയിം ഡെവലപ്പർ, വിആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ എന്നീ കോഴ്സുകൾ ഓഗ്മെന്റഡ് റിയാലിറ്റി/ വിർച്യുൽ റിയാലിറ്റി മേഖലകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടുവാൻ സഹായിക്കുന്ന കോഴ്സുകളാണ്. 

 20000 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള എല്ലാ ഹൈ റൈസ് ബിൽഡിങ്ങിലും എസ്‌ടിപി ഓപ്പറേറ്ററായി  ജോലി നേടുവാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചിട്ടുള്ള അസാപിന്റെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ടെക്‌നിഷ്യൻ കോഴ്സ്  വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.

സ്വദേശത്തും വിദേശത്തും അനവധി തൊഴിൽ സാധ്യകളുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ  ആരോഗ്യ മേഖലയിൽ ഒരു കരിയർ ആരംഭിക്കുവാൻ പ്രാപ്തരാക്കുന്നു.

 ഇംഗ്ലീഷ് ഭാഷ പരിശീലകരായി  ഓൺലൈനായും ഓഫ്‌ലൈനായും നിരവധി സോഫ്റ്റ് സ്കിൽ പരിശീലന പരിപാടികൾ നടത്തുവാനും  ഭാഷാപരിശീലന രംഗത്ത് തന്റേതായ കരിയർ കെട്ടിപ്പടുക്കാനും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ  കോഴ്സ് പഠിതാക്കളെ സജ്ജരാക്കുന്നു.

 2024 ജൂലൈ 31 വരെ അഡ്‌മിഷന്‌ വേണ്ടി അപേക്ഷിക്കാം. മത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകൾ സമർപ്പിക്കുവാൻ https://link.asapcsp.in/scholarship എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9495422535, 9495999620, 7012394449


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top