08 September Sunday

സ്കോൾ കേരള : പ്ലസ് വൺ പ്രവേശനം പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

തിരുവനന്തപുരം > താൽക്കാലികമായി നിർത്തി വച്ചിരുന്ന സ്കോൾ - കേരള മുഖേനയുള്ള ഹയർ സെക്കൻഡറി 2024 – 25 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III)  വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഫീസടച്ച് www.scolekerala.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും രജിസ്ട്രേഷനുള്ള മാർഗനിർദ്ദേശങ്ങളും പ്രോസ്പെക്ടസും സ്കോൾ കേരളയുടെ വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ് / രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചു കൊടുക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾ - കേരള വെബ്സൈറ്റിലുണ്ട്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കില്ല. അന്വേഷണങ്ങൾക്ക് : 0471-2342950, 2342271, 2342369.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top