‘പശു പ്രകടനപത്രിക’യ‌്ക്കായി കോൺഗ്രസ‌് തിടുക്കം ; ചെലവഴിക്കുന്നത‌് കോടികൾ

Saturday Mar 9, 2019

ന്യൂഡൽഹി
ബിജെപിക്കെതിരെ ജനങ്ങൾ കാത്തിരുന്ന‌് വിധിയെഴുതിയ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ‌് സർക്കാരുകൾ നടപ്പാക്കാൻ തിടുക്കം കാണിക്കുന്നത‌് ‘പശു പ്രകടനപത്രിക’. കടത്തിൽ നട്ടംതിരിയുന്ന കർഷകരെ തിരിഞ്ഞുനോക്കാതെ പശുവിന്റെ പേരിൽ ചെലവഴിക്കുന്നത‌് കോടികൾ. ക്ഷീര കർഷകരാണെങ്കിൽപ്പോലും മുസ്ലിങ്ങളെ പശുക്കടത്ത‌് ആരോപിച്ച‌് ജയിലിലിടുകയാണ‌്. നിരപരാധികളാണ‌് കൊല്ലപ്പെടുന്നതും. കാർഷിക കടം എഴുതിത്തള്ളുമെന്ന പ്രകടനപത്രികയിലെ വാഗ‌്ദാനം ഈ കോൺഗ്രസ‌് സർക്കാരുകൾ സൗകര്യപൂർവം മറന്നു.

ബിജെപി ഭരണകാലത്ത‌് പെഹ‌്‌ലുഖാൻ അടക്കം മൂന്നുപേരെ സംഘപരിവാർ ക്രിമിനലുകൾ അടിച്ചുകൊന്ന അൽവാറിൽ ഭരണമാറ്റത്തിനുശേഷവും ഗോസംരക്ഷണവാദികളുടെ അഴിഞ്ഞാട്ടം നിലച്ചിട്ടില്ല. ഇരകളെ കുറ്റവാളികളാക്കാനാണ‌് അധികാരികൾ ശ്രമിക്കുന്നത‌്.

ഭൂരിപക്ഷ ഹിന്ദുത്വവികാരങ്ങളുടെ യഥാർഥസംരക്ഷകർ ആരാണെന്ന കാര്യത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കിടമത്സരമാണ‌് മധ്യപ്രദേശ‌്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്നതെന്ന‌് വ്യക്തം. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഗ്രാമങ്ങളിലെ കർഷകർക്ക‌് ഉണ്ടാക്കുന്ന വലിയ നഷ്ടം ഉന്നയിച്ച‌് അഖിലേന്ത്യാ കിസാൻസഭ ഉൾപ്പെടെയുള്ള സംഘടനകൾ വലിയ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചപ്പോൾ അതിലൊന്നിലും കോൺഗ്രസിന്റെ സാന്നിധ്യമുണ്ടായിരുന്നുമില്ല.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍