പി രാജീവിന്റെ തെരെഞ്ഞെടുപ്പു കൺവെൻഷനിൽ അമേരിക്കയിൽ നിന്നൊരു അതിഥി; എത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ കേരളത്തെകുറിച്ച്‌ അറിയാനും പഠിക്കാനും

Tuesday Mar 12, 2019

കൊച്ചി> ലോകത്തിലാദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റു പാർട്ടി അധികാരത്തിൽ വന്ന നാട്. നിരവധി ജനക്ഷേമ പദ്ധതികളുമായി കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന ലോകത്തിനു മാതൃകയായി പ്രവർത്തിക്കുന്ന കേരളം.  കേരളമെന്ന ദൈവത്തിന്റെ നാടിനെക്കുറിച്ച് അമേരിക്കയിലെ പ്രധാന പത്രമായ വാഷിങ്ങ്ടൺ പോസ്റ്റിലെ വാർത്ത വായിച്ച്‌ കേരളം കാണണമെന്ന്‌ ആഗ്രഹത്തിൽ എത്തിയതാണ്‌ ഡിയാനാ ക്രൂസ്‌മാൻ.

ഡിയാനാ ക്രൂസ്‌മാൻ

ഡിയാനാ ക്രൂസ്‌മാൻ

കമ്മ്യൂണിസ്റ്റ്‌ സർക്കാർ ഭരിക്കുന്ന, അഞ്ച്‌ വർഷംകൊണ്ട് സംസ്ഥാനത്തെ എല്ലാവർക്കും സ്വസ്ഥമായി കഴിയാൻ സ്വന്തമായി വീടു നൽകുന്ന സംസ്ഥാനം. "നിപ" വയറസിനെയും, ഓഖി ചുഴലിക്കാറ്റിനെയും, പ്രളയത്തെയുമെല്ലാം അത്ഭുതകരമായി അതിജിവിച്ച നാട്... ആ നാട്  സന്ദർശിക്കണമെന്ന് അതിയായ ആഗ്രഹത്തോടെയാണ്‌ അമേരിക്കയിലെ യൂണിവേഴസിറ്റി ഓഫ്‌ സതേൺ കാലിഫോർണിയയിൽ അവസാന വർഷ ജേർണലിസം വിദ്യാർത്ഥി ഡിയാനാ ക്രൂസ്‌മാൻ കേരളത്തിലെത്തിയത്‌.

ജനനം കമ്മ്യൂണിസ്റ്റ് റഷ്യയിൽ. മാതപിതാക്കളും മുത്തശ്ശന്മാരും റഷ്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തകരായിരുന്നെന്ന്‌ ഡിയാന പറയുന്നു. കേരളം സന്ദർശിക്കണമെന്ന അവളുടെ ആഗ്രഹം അവൾ അധ്യാപകരോട് പറഞ്ഞു. അധ്യാപക ദമ്പതികളെയും കൂട്ടി കേരളത്തിലേക്ക്. കൊച്ചിയിലേക്ക്... സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൽ സെന്ററിലെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനെ നേരിൽ കണ്ട് കേരളത്തെക്കുറിച്ച് കൂടുതൽ അറിയാൻ.

തന്റെ സംശയങ്ങൾ തീർക്കാൻ. സംഘടനാ തിരക്കുകൾ കാരണം സഖാവ് സി എൻ മോഹനൻ ഓഫീസിലുണ്ടായിരുന്നില്ല. ഡിയാനയും അധ്യാപകനും ഓഫീസിൽ തന്നെ കാത്തിരുന്നു. പാർട്ടി ഓഫീസിലെ ലൈബ്രറിയിൽ കയറി ഇംഗീഷ് പുസ്തകങ്ങൾ തെരെഞ്ഞെടുത്തു വായിച്ചു. നേതാക്കൻമാരുടെ ഫോട്ടോകൾ പകർത്തി. ഇന്ത്യയിലെ ലോകസഭ തെരെഞ്ഞെടുപ്പിനെക്കുറിച്ചും ബിജെപി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തെക്കുറിച്ചും തെരെഞ്ഞെടുപ്പു ഉയർത്തിപ്പിടിക്കുന്ന രാഷ്ടീയത്തെക്കുറിച്ചും വിശദീകരിച്ചു കൊടുത്തത്‌ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ്‌ അരുൺകുമാർ. തന്റെ ഫേസ്‌ബുക്ക്‌ പോസ്ററിലൂടെ അരുൺകുമാർ ഡിയാനാ ക്രൂസ്‌മാനെ പരിചയപ്പെടുത്തുന്നു.

പി രാജീവിന്റെ തെരെഞ്ഞെടുപ്പു കൺവെൻഷനെക്കുറിച്ചു പറഞ്ഞപ്പോൾ അതിൽ പങ്കെടുക്കണമെന്ന് ഡിയാനക്ക് അതിയായ ആഗ്രഹം. കൺവെൻഷൻ നടക്കുന്ന ടൗൺ ഹാളിലെത്തി സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനെയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസിനെയും കൺവെൻഷൻ ഉദ്‌ഘാടകൻ പോളിറ്റ് ബ്യൂറോ മെമ്പർ എം എ ബേബിയേയും കണ്ട് തന്റെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തി.

ഡിയാനാ ക്രൂസ്‌മാൻ പി രാജീവിന്റെ തെരെഞ്ഞെടുപ്പു കൺവെൻഷനിൽ

ഡിയാനാ ക്രൂസ്‌മാൻ പി രാജീവിന്റെ തെരെഞ്ഞെടുപ്പു കൺവെൻഷനിൽ

മൂന്ന്‌ മണിക്കൂറോളം എൽഡിഎഫ്‌ കൺവെൻഷനിൽ പങ്കെടുത്താണ് മടങ്ങിയത് .

 

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍