ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാര്‍ഥികളായി
Wednesday Mar 13, 2019
കൊൽക്കത്ത > ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ലോക‌്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 42 സീറ്റിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബിഹാർ, ജാർഗ്രാം, അസം, ഒഡിഷ, ആന്തമാൻ എന്നിവിടങ്ങളിലായി 15 സീറ്റിലും തൃണമൂൽ മത്സരിക്കുമെന്ന‌് ലിസ്റ്റ‌് പ്രസിദ്ധീകരിച്ച‌് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബംഗാളിൽ നിലവിലുള്ള 32 എംപിമാരിൽ 6 പേർക്ക് ഇത്തവണ സീറ്റില്ല. കോൺഗ്രസിൽനിന്നും മറ്റുപാർടികളിൽനിന്നും കാലുമാറിവന്ന പലർക്കും സീറ്റ‌് ലഭിച്ചു. സംസ്ഥാന മന്ത്രിസഭയിലെ അംഗമായ സുബ്രത മുഖർജി ബാങ്കുറയിൽ മത്സരിക്കും.
2014ൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റിൽ 34 ഇടത്തായിരുന്നു തൃണമൂൽ ജയിച്ചത്. പിന്നീട് പാർടി വിരുദ്ധപ്രവർത്തനത്തിന‌് തൃണമൂൽ രണ്ടുപേരെ പുറത്താക്കുകയും അവർ ബിജെപിയിൽ ചേരുകയുമുണ്ടായി.