വീണാ ജോർജ‌ിന്‌ ഹൃദ്യമായ വരവേൽപ്‌

Wednesday Mar 13, 2019
കാഞ്ഞിരപ്പള്ളി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെത്തിയ പത്തനംതിട്ട പാർലമെന്റ‌് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് കുട്ടികളുമായി സൗഹൃദം പങ്കിടുന്നു

കാഞ്ഞിരപ്പള്ളി> പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി, വാഴൂർ എന്നിവിടങ്ങളിൽ  സന്ദർശനംനടത്തി. 

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ സ്ഥാനാർഥിയെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ പ്രഭാകരൻ, വി പി ഇബ്രാഹീം, വി പി ഇസ്മയിൽ, അഡ്വ. പി ഷാനവാസ്, കെ   രാജേഷ്, അഡ്വ. ഗിരീഷ് എസ് നായർ, പ്രൊഫ. ആർ നരേന്ദ്രനാഥ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ നസീർ, ഷമീം അഹമ്മദ്, ലോക്കൽ സെക്രട്ടറിമാരായ വി എൻ രാജേഷ്, ടി കെ ജയൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ‌് ഷക്കീലാ നസീർ, പഞ്ചായത്ത് അംഗം ബീനാ ജോബി , സിപിഐ നേതാക്കളായ അഡ്വ. എം എ ഷാജി, സിജോ പ്ലാത്തോട്ടം എന്നിവർ ചേർന്ന് വരവേറ്റു. 

കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെഎംഎ) സെക്രട്ടറി സിറാജ് തൈപറമ്പിൽ, സ്വരുമ സ്വാശ്രയ സംഘം ഭാരവാഹി സക്കറിയാച്ചൻ ഞാവള്ളി എന്നിവരെ സന്ദർശിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ‌് ഹൗസിലെത്തി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കലിനെ സന്ദർശിച്ചു. ആനക്കല്ല് സെന്റ‌് ആന്റണീസ് പള്ളി വികാരിയേയും സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലിനേയും മാനേജരേയും സ്കൂൾ ഓഫീസ് ജീവനക്കാരേയും സന്ദർശിച്ചു. കപ്പാട് മാർ ശ്ലീവാ പള്ളി വികാരിയേയും കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാർഥികളേയും അധ്യാപകരേയും ജീവനക്കാരെയും സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. ഇതിനിടെ രണ്ടു മരണവീടുകളും സ്ഥാനാർഥി സന്ദർശിച്ചു. കാളകെട്ടി അന്ധവിദ്യാലയത്തിലെ വിദ്യാർഥികളുടെ കലാമത്സരവേദിയും സന്ദർശിച്ച‌ു.
 
വാഴൂർ ഏരിയയിൽ വീണാ ജോർജ‌് വിവിധയിടങ്ങൾ സന്ദർശിച്ചു.  സ്ഥാനാർഥിയെ  ആവേശത്തോടെ പ്രവർത്തകരും പൊതുജനങ്ങളും സ്വീകരിച്ചു.  ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രം സന്ദർശിച്ചു. കഴിഞ്ഞ ദിവസം മോഷണം നടന്ന ക്ഷേത്രമാണ് മണക്കാട്ട് ക്ഷേത്രം. ക്ഷേത്രത്തിലെത്തിയ വീണാ ജോർജിനെ ദേവസ്വം പ്രസിഡന്റ് മുരളീധരൻ പിള്ള വരവേറ്റു. ചിറക്കടവ് ബാലികാ മഠവും സ്ഥാനാർഥി സന്ദർശിച്ചു. ചിറക്കടവ് താമരക്കുന്ന് പള്ളി, കന്യാസ്ത്രീ മഠം എന്നിവിടങ്ങളും  സന്ദർശിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ് നായർ, ഏരിയ സെക്രട്ടറി വി ജി ലാൽ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ, സിപിഐ ലോക്കൽ സെക്രട്ടറി കെ സേതുനാഥ്, ലോക്കൽ കമ്മിറ്റിയംഗം എം ജി വിനോദ് എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
  വാഴൂർ ലോക്കലിൽ പുളിക്കൽ കവലയിലെ ഇടക്കര മരണ വീട്ടിലാണ് ആദ്യം എത്തിയത്. തുടർന്ന് വാഴൂർ ഫാർമേഴ്സ് ബാങ്ക്, കാഞ്ഞിരപ്പാറ യാക്കോബായ ചർച്ച്, ലത്തീൻ ചർച്ച്, ചെങ്കൽ പള്ളി, ചാമംപതാൽ ഇമാം തുടങ്ങിയയിടങ്ങളും  സന്ദർശിച്ചു. ലോക്കൽ സെക്രട്ടറി ബൈജു കെ ചെറിയാൻ സ്ഥാനാർഥിക്കൊപ്പം ഉണ്ടായി. സിപിഐ വാഴൂർ ഏരിയ കമ്മിറ്റി ഓഫീസിലും വീണാ ജോർജ് എത്തി.
 
 
 

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍