എം ബി രാജേഷിന്‌ സ‌്നേഹഭവനത്തിൻ സ‌്നേഹപൂക്കൾ

Friday Mar 15, 2019

പട്ടാമ്പി> വല്ലപ്പുഴ കവലയിൽ പര്യടനത്തിനിടെയാണ‌് എം ബി രാജേഷ്‌ സ്നേഹഭവനത്തിലെത്തിയത‌്. റോഡിൽനിന്ന് അൽപ്പം ഉള്ളിലേക്കാണ് സ്നേഹഭവനം ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ. കുട്ടികളും അധ്യാപകരും ചുറ്റുംകൂടി. തങ്ങളുടെ പ്രിയപ്പെട്ട എംപിയെ കണ്ടതിന്റെ സന്തോഷം അവർ മറച്ചുവച്ചില്ല. പിന്നെ സ‌്നേഹാലിംഗനവും സെൽഫിയും. കുട്ടികളുടെ വാത്സല്യത്തിൽ സ്വയം അലിഞ്ഞ‌് അവരിലൊരാളായി രാജേഷ‌് മാറി. 

മുഹമ്മദ് ബഷീർ എന്ന കുട്ടി എംപിയുടെ പ്രോഗ്രസ‌് റിപ്പോർട്ട് വാങ്ങി വായിച്ചു. രാജേഷിനെ മുമ്പ‌്കണ്ടിട്ടുണ്ടെന്നും പ്രസംഗം കേട്ടിട്ടുണ്ടെന്നും പറഞ്ഞു. മറ്റുള്ളവരെയൊക്കെ ഒഴിവാക്കി കുട്ടികൾക്കൊപ്പം നിന്ന് ഒരു സെൽഫി എടുക്കണം എന്നായിരുന്നു ശ്രീലാലിന്റെയും കൂട്ടരുടെയും ആവശ്യം. നിറചിരിയോടെ സെൽഫിക്ക‌് നിന്നുകൊടുത്തു. ഇറങ്ങാൻ നേരത്ത് മുമ്പ‌് അഗളിയിലും ശ്രീകൃഷ്ണപുരത്തും അനുവദിച്ചതുപോലെ ഒരു മൾട്ടി സെൻസറിങ‌് റൂം വേണമെന്ന ആവശ്യം അധ്യാപകരും വിദ്യാർഥികളും മുന്നോട്ടുവച്ചു. 
വിജയിച്ചാൽ പരിഹാരം കാണാമെന്ന ഉറപ്പ‌് നൽകിയാണ് രാജേഷ് സ്നേഹഭവനത്തിന്റെ പടിയിറങ്ങിയത‌്. 
 
പാലക്കാടിന്റെ വികസന നായകന് വല്ലപ്പുഴയിലെ സന്ദർശനത്തിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. വ്യാഴാഴ‌്ച രാവിലെ ഒമ്പതോടെയാണ‌് സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. 
കഴിഞ്ഞ അഞ്ചു വർഷത്തെ വികസനനേട്ടങ്ങളും രാജ്യം നിലവിൽ നേരിടുന്ന വിഷയങ്ങളുമെല്ലാം ചർച്ചയായി. കുറുവട്ടൂരിൽ നിന്നാണ് പര്യടനം തുടങ്ങിയത്. തുടർന്ന് നാലു മൂല, ചുങ്കപ്പുലാവ്, വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ, പഴയ പഞ്ചായത്ത് ഓഫീസ് പരിസരം, വല്ലപ്പുഴ സെന്റർ,യാറം, ചെറുകോട്, ചൂരക്കോട് അത്താണി എന്നിവിടങ്ങളിൽ പര്യടനം നടത്തി. 
 
സ്ഥാനാർഥിയെ കാണാനും ആശംസകൾ നേരാനും ആളുകൾ കാത്തുനിന്നു. പട്ടാമ്പിയിൽ നടന്ന അസംബ്ലി മണ്ഡലം കൺവൻഷനിലും പങ്കെടുത്തു.  തിത്തിപ്പടി, ഷൊർണൂർ, കിള്ളിക്കുറുശിമംഗലം, പഴയലെക്കിടി, കിൻഫ്ര പാർക്ക് എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍