ഇത്തവണ ജനവിധി അനുകൂലമാകും: പി പി സുനീർ

Friday Mar 15, 2019

കൽപ്പറ്റ> വയനാട്ടിലെ ജനങ്ങളോട‌്  കോൺഗ്രസ‌് കാണിക്കുന്ന അവഗണനക്കും ജനവിരുദ്ധതക്കുമെതിരെ  മണ്ഡലത്തിൽ ജനവികാരം നിലനിൽക്കുന്നതായി വയനാട‌് മണ്ഡലം സ്ഥാനാർത്ഥി പി പി സുനീർ പറഞ്ഞു. ഇത്തവണ വോട്ടർമാർ മാറി ചിന്തിക്കും.  മണ്ഡലത്തിന്റെ രാഷ‌്ട്രീയ ചിത്രം ഇടത‌്പക്ഷത്തിന‌് അനുകൂലമായി മാറും. കൽപ്പറ്റ നിയോജകമണ്ഡലം വനിത പാർലമെണ്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട‌്. ജനങ്ങളോടൊപ്പം നിൽക്കുന്ന എൽഡിഎഫ‌് സർകാരിന്റെ ജനോപകാര പദ്ധതികൾക്കുള്ള അംഗീകാരമായി കൂടി ജനവിധി മാറ്റേണ്ടതുണ്ടെന്ന‌് സുനീർ പറഞ്ഞു.കഴിഞ്ഞ പത്ത‌് വർഷത്തെ വികസന മുരടിപ്പിന‌്  ജനങ്ങൾ യുഡിഎഫിന‌് കനത്ത പ്രഹരം ഏൽപ്പിക്കുമെന്ന‌് തന്നെയാണ‌് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍