ഭുവനേശ്വറിൽ ജനാർദ്ദൻ പതി സിപിഐ എം സ്ഥാനാർഥി; മഹാരാഷ്‌ട്രയിലെ ദിദ്ധോരിയിൽ ജീവ പാണ്ഡു ഗാവിദ്‌ മത്സരിക്കും

Monday Mar 18, 2019

ന്യൂഡൽഹി > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലും മഹാരാഷ്‌ട്രയിലും സിപിഐ എം ഓരോ സീറ്റിൽ മത്സരിക്കും. ഒഡീഷയിലെ ഭുവനേശ്വർ, മഹാരാഷ്‌ട്രയിലെ ദിദ്ധോരി എന്നീ മണ്ഡലങ്ങളിലാണ്‌ പാർട്ടി സ്ഥാനാർഥികളെ നിർത്തുന്നത്‌.

ഭുവനേശ്വറിൽ സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയായിട്ടുള്ള ജനാർദ്ദൻ പതിയാണ്‌ സിപിഐ എം സ്ഥാനാർഥിയായി മത്സരിക്കുക. പാർടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയാണ്‌ പതി. സിപിഐ എമ്മിന്‌ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്‌ ഭുവനേശ്വർ. 1977,1989,1991 വർഷങ്ങളിൽ സിപിഐ എമ്മിന്റെ ശിവ്‌ജി പട്‌നായിക്‌ ആയിരുന്നു ലോക്‌സഭയിൽ ഭുവനേശ്വറിനെ പ്രതിനിധീകരിച്ചിരുന്നത്‌. 1989ൽ 1,45,346 വോട്ടിനാണ്‌ സിപിഐ എം ഇവിടെ വിജയിച്ചത്‌.

മഹാരാഷ്‌ട്രയിലെ ദിദ്ധോരി മണ്ഡലത്തിൽനിന്നാണ്‌ ഏഴ്‌ തവണ മഹാരാഷ്‌ട്ര നിയസഭയിൽ അംഗമായ ജീവ പണ്ഡു ഗാവിത്‌ മത്സരിക്കുക. നിലവിൽ കൽവാൻ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയാണ്‌ പണ്ഡു. കിസാൻസഭ നേതാവായ പണ്ഡുവിന്‌ മണ്ഡലത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുണ്ട്‌.

 

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍