വീണയെത്തി... കോന്നിയുടെ മനം കവരാൻ
Wednesday Mar 20, 2019
കോന്നി> വീണയെത്തി...കോന്നിയുടെ മനം കവരാൻ. പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വിണാ ജോർജ്ജ് കോന്നി മണ്ഡലത്തിൽ വിവിധ പ്രദ്ദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, ഇത്തവണ വോട്ട് വീണയ്ക്ക് തന്നെ. വീണ ജയിച്ചു വരുമെന്ന കാര്യത്തിൽ തർക്കമില്ല. ഒരു മുന്നറിയിപ്പും ഇല്ലാതെ എത്തിയിട്ടും സ്ത്രീകളടക്കം ജനങ്ങളുടെ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ സ്വീകാര്യതയാണ് വീണയ്ക്ക് കിട്ടിയത്.
രാവിലെ ഏനാദിമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആളുകളെ കണ്ടു. തുടർന്ന് കലഞ്ഞൂർ, കൂടൽ കൊല്ലൻ പടി തുടങ്ങിയ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ടു. തുടർന്ന് റാന്നിയിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തു .മൂന്ന് മണിയോടെ സിപിഐ എം കോന്നി ഏരിയ കമ്മിറ്റി ഓഫീസായ വി ആർ ശിവരാജൻ സ്മാരക മന്ദിരത്തിൽ എത്തി. നിയോജക മണ്ഡലം സെക്രട്ടറി പി ജെ അജയകുമാർ, പ്രസിഡന്റ് പി ആർ ഗോപിനാഥ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ.കെ മോഹൻ കുമാർ, അഡ്വ.കെ യു ജനീഷ് കുമാർ,സിപി ഐ ജില്ലാ കൗൺസിൽ അംഗം എം പി മണിയമ്മ എന്നിവരുമായി അല്പനേരം സംസാരിച്ചു. മാധ്യമ പ്രവർത്തകരെ കണ്ടു. തുടർന്ന് മഠത്തിൽ കാവ് ക്ഷേത്രത്തിൽ ഉത്സവ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു വന്ന വീട്ടമ്മമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ക്ഷേത്രത്തിന് സമീപം പൂജാ സാധനങ്ങൾ കച്ചവടം നടത്തുന്ന വയോധികനായ അപ്പുക്കുട്ടൻ നായർ സ്ഥാനാർത്ഥിയെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.തുടർന്ന് മന്നം മെമ്മോറിയൽ എൻഎസ്എസ് കോളേജിൽ വിദ്യാർത്ഥകളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഭൂരിഭാഗം വിദ്യാർത്ഥികളുടെയും കന്നി വോട്ടാണ്. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു, കന്നി വോട്ട് വീണാ ജോർജിന് തന്നെ. വിദ്യാർത്ഥിനികൾ സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുത്തു. കോളേജിലെ അധ്യാപകരെയും കണ്ടു.തുടർന്ന് കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ,എൽപി സ്കൂളിലും എത്തി അധ്യാപകരെയും കുട്ടികളെയും കണ്ടു. തുടർന്ന് തണ്ണിതോട്ടിലേക്ക്.
എൽഡിഎഫ് നേതാക്കളായ അഡ്വ.കെ യു ജനീഷ് കുമാർ , മലയാലപ്പുഴ മോഹനൻ, സംഗേഷ് ജി നായർ, എം എസ് ഗോപിനാഥൻ നായർ,ടി രാജേഷ് കുമാർ, തുളസി മണിയമ്മ, എ സോമശേഖരൻ ,കെ ജി ഉദയകുമാർ, സി കെ ഓമനക്കുട്ടൻ എന്നിവർ ഒപ്പം ഉണ്ടായി.