ആ‘ശ്വാസ’മേകി ജോയ്സ് ജോർജ‌്

Sunday Mar 24, 2019
മഞ്ഞള്ളൂർ സെന്റ് ജോസഫ് ശാന്തിഭവനിലെ വയോധികയോട് കുശലാന്വേഷണം നടത്തുന്ന ജോയ്‌സ് ജോർജ്‌

മൂവാറ്റുപുഴ
ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ‌് വെള്ളിയാഴ‌്ച മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാവിലെ ആയവന പഞ്ചായത്തിൽനിന്ന് തുടങ്ങി കല്ലൂർക്കാട്, ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ, മാറാടി, വാളകം, പായിപ്ര പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകിട്ട‌് മുളവൂരിൽ സമാപിച്ചു.  ആയവന പള്ളി,  കോൺവെന്റ് കല്ലൂർക്കാട് ടൗൺ, നാകപ്പുഴ പള്ളി, ആവോലി എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിട്ട‌ുകണ്ട‌ ജോയ‌്സ‌് ജോർജ‌്, അവരുടെ പ്രശ‌്നങ്ങൾ കേട്ടറിഞ്ഞു.

കാവന പുളിയ്ക്കായത്ത് കടവിലെത്തിയ ജോയ്സിനെ വരവേൽക്കാൻ എൽഡിഎഫ് പ്രവർത്തകരും തൊഴിലാളികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനാളുകൾ എത്തി. പുളിക്കായത്ത‌് കടവിലെ മാമച്ചൻചേട്ടന്റെ ചായക്കടയിൽനിന്ന‌്  കട്ടൻചായയും കഴിച്ച‌് പര്യടനം തുടർന്നു. മഞ്ഞള്ളൂർ ശാന്തിഭവൻ, വാഴക്കുളം കാസിനോ അപ്പാരസ് കമ്പനി, അടൂപറമ്പ് എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. മൂവാറ്റുപുഴ ഡെന്റ് കെയർ ഡെന്റൽ ലാബിൽ ജീവനക്കാർ സ്ഥാനാർഥിക്ക‌് സ്വീകരണം നൽകി. ഉല്ലാപ്പിള്ളി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ്, പെരിങ്ങഴ സെന്റ് പീയൂസ് പള്ളി, കർമലീത്താമഠം എന്നിവിടങ്ങളിലും വോട്ടർമാരെ സന്ദർശിച്ചു. 

സെൻട്രൽ പാലക്കുഴയിൽ നൂറുകണക്കിനാളുകൾ ജോയ‌്സ‌് ജോർജിനെ സ്വീകരിക്കാനെത്തി. തുടർന്ന് മാറിക കവല, ജയ്റാണി ആരാധനാമഠം, ഇൻഫന്റ് ജീസസ് മഠം, ഉപ്പുകണ്ടം വടക്കൻ പാലക്കുഴ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടി പള്ളിക്കവല, മണ്ണത്തൂർ കവല, വാളകം പഞ്ചായത്തിൽ മേക്കടമ്പ്, അമ്പലംപടി, വാളകം, പായിപ്ര പഞ്ചായത്തിലെ പേഴയ്ക്കാപ്പിള്ളി, മുളവൂർ എന്നിവിടങ്ങളിലും ജനങ്ങൾ സ്ഥാനാർഥിക്ക‌് വൻ വരവേൽപ്പ‌് നൽകി. 

എൽദോ എബ്രഹാം എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി എം ആർ പ്രഭാകരൻ, ഷാജി മുഹമ്മദ്, ഷാജു ജേക്കബ്, ടി എൻ മോഹനൻ, എൻ അരുൺ, പി കെ ബാബുരാജ്, ടി എം ഹാരീസ്, ജോളി ജോർജ‌്, ബാബു മുടിയിൽ, ബെസ്റ്റിൻ ചേറ്റൂർ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം പര്യടനങ്ങളിൽ പങ്കെടുത്തു.

 

വോട്ട‌് ജോയ‌്സിന‌് മാത്രം
കൊച്ചി
‘ജോയ‌്സിനല്ലാതെ വേറെ ആർക്ക‌് വോട്ട‌് കൊടുക്കാനാ.’ സ്ഥാനാർഥി ജോയ‌്സ‌് ജോർജിന്റെ കൈപിടിച്ച‌് കൃഷ‌്ണേട്ടൻ പറഞ്ഞു. കാഴ‌്ചയില്ലെങ്കിലും നിത്യവും പത്രങ്ങളിൽ വരുന്ന തെരഞ്ഞെടുപ്പ‌് വാർത്തകൾ ആരെയെങ്കിലുംകൊണ്ട‌്  കൃഷ‌്ണേട്ടൻ വായിച്ചറിഞ്ഞിരിക്കും.  രാവിലെ പത്രത്തിൽനിന്നാണ‌് സ്ഥാനാർഥി വാഴക്കുളത്ത‌് പര്യടനം നടത്തുന്നത‌് അറിഞ്ഞത‌്. നേരെ വാഴക്കുളം ടൗണിലേക്ക‌് വച്ചുപിടിച്ചു.

കാഴ‌്ചയില്ലാത്തവരെ സഹായിക്കുന്ന വൈറ്റ‌് കെയ‌്നും വിൽക്കാനുള്ള ലോട്ടറിയും ഒപ്പം കരുതി. വെയിലിന‌് ചൂടുകൂടുന്നതൊന്നും വകവയ‌്ക്കാതെ കാത്തിരുന്നു. വാഴക്കുളം ടൗണിലെത്തിയ ജോയ‌്സ‌് ജോർജ‌് കച്ചവടസ്ഥലങ്ങളിൽ കയറിയതിന‌ുശേഷം വാഹനത്തിലേക്ക‌് മടങ്ങവെയാണ‌് എൽദോ എബ്രഹാം എംഎൽഎ കൃഷേണട്ടനെ പരിചയപ്പെടുത്തിയത‌്. വാഹനത്തിൽനിന്ന‌ു പുറത്തിറങ്ങാൻ തുനിഞ്ഞ സ്ഥാനാർഥിയെ അതിൽനിന്ന‌ു പിന്തിരിപ്പിച്ച‌ാണ‌് കൃഷേണട്ടൻ മറ്റാർക്കും വോട്ട‌് നൽകില്ലെന്ന‌് ഉറപ്പ‌ുനൽകി മടക്കിയത‌്.

ജോയ‌്സ‌് ജോർജ‌് എന്നാൽ ഇച്ഛാശക്തി
കൊച്ചി
ജനപ്രതിനിധി എന്ന നിലയിലുaള്ള ജോയ്സ് ജോർജിന്റെ പ്രവർത്തനങ്ങൾ ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നന്നായി കടന്നുചെന്നിട്ടുണ്ടെന്ന‌് കോതമംഗലം എംഎ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ടി എം പൈലി. വിവിധ പദ്ധതികൾ പൂർത്തീകരിക്കുകയും വലിയ വികസനപദ്ധതിക്കൾ തുടങ്ങിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുന്ന ഇച്ഛാശക്തിയും അദ്ദേഹത്തിന‌ുണ്ട്.  ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നതിന് ഒരു മടിയും കാണിക്കാത്ത അദ്ദേഹംതന്നെ ഇടുക്കിയുടെ ജനപ്രതിനിധിയാവണം.

ഗ്രാമീണ വിദ്യാലയങ്ങൾക്ക‌് ജോയ‌്സിന്റെ ബസ‌്
മൂവാറ്റുപുഴ
ഗ്രാമീണ മേഖലയിലെ സർക്കാർ വിദ്യാലയങ്ങൾക്ക് യാത്രാസൗകര്യമൊരുക്കാൻ മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ ജോയ്സ് ജോർജ് എംപിയുടെ ഫണ്ടിൽനിന്ന് ചെലവഴിച്ചത‌് 34.5 ലക്ഷം രൂപ. മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് 13 ലക്ഷം രൂപയും പായിപ്ര പഞ്ചായത്തിലെ മുളവൂർ ഗവ. യുപി സ്കൂളിന് 12 ലക്ഷം രൂപയും പോത്താനിക്കാട് ഗവ. എൽപി സ്കൂളിന് 9.5 ലക്ഷം രൂപയും അനുവദിച്ചു. ഇതുപയോഗിച്ച‌്  ഈ സ്കൂളുകൾക്ക് ബസുകൾ വാങ്ങിയത് വലിയ ആശ്വാസമായതായി പിടിഎ ഭാരവാഹികൾ പറഞ്ഞു. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ 29 സർക്കാർ വിദ്യാലയങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിന് 3.25 കോടി രൂപയാണ‌് അനുവദിച്ചത‌്.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍