കാലത്തിനും മായ‌്ക്കാനാകാതെ ചുവരെഴുത്തുകൾ

Monday Mar 25, 2019
മാവേലിക്കര പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ പ്രചാരണാർഥമുള്ള ചുവരെഴുത്ത്

ഏഴുകോൺ

നവമാധ്യങ്ങളും ബോർഡുകളും പോസ്റ്ററുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന‌് ചുക്കാൻ പിടിക്കുമ്പോഴും ചുവരെഴുത്തുകൾ ഒരുപടി മുന്നിലാണ‌്. കുമ്മായമടിച്ച മതിലുകളിൽ വർണങ്ങൾ ചാലിച്ച് ആകർഷകമായി എഴുതുന്ന സ്ഥാനാർഥിയുടെ പേരും ചിഹ്നവും വോട്ടർമാർക്ക‌് ഇന്നും പ്രിയം.  
മാസങ്ങൾ മുന്നേ ബുക്ക‌് ചെയ‌്ത മതിലുകളിൽ എഴുതാനുള്ള തിരക്കിലാണ‌് പാർടികൾ.  മുക്കിലും മൂലയിലും ഇതിനകം ചുവരെഴുത്തുകൾ നിറഞ്ഞു. പ്രധാന എഴുത്തുകാരനെ സഹായിച്ച‌് പ്രവർത്തകരും രംഗത്തുണ്ട‌്.എഴുത്തുകാരൻ ഔട്ട് ലൈൻ വരച്ചിട്ടാൽ അക്ഷരങ്ങളിലും ചിഹ്നത്തിലും ചായം നിറയ്ക്കുന്നത് പ്രവർത്തകരുടെ ജോലിയാണ‌്. ഹരിതചട്ടത്തെ തുടർന്ന‌് ഫ്ലക്സ്  കളമൊഴിഞ്ഞത‌് ചുവരെഴുത്തിനെ കൂടുതൽ സജീവമാക്കിയിട്ടുണ്ട‌്.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍