ചിന്താസ്വാതന്ത്ര്യം അപകടത്തിൽ: ഡോ. അംബികാ സുതൻ മാങ്ങാട‌്

Wednesday Mar 27, 2019
പി പി കരുണാകരൻ

കാഞ്ഞങ്ങാട‌് > അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നൈതികതയും ജനാധിപത്യവും കളിയാടുന്ന രാഷ്ട്രീയപ്രവർത്തനമാണ‌് നമുക്ക‌് വേണ്ടതെന്ന‌് പ്രശസ‌്ത എഴുത്തുകാരൻ ഡോ.  അംബികാസുതൻ മാങ്ങാട‌്  പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ പത്രം തുറന്നപ്പോഴുണ്ടായ വിറയൽ വിട്ടുമാറിയിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം കിട്ടാൻ വേണ്ടി യെദ്യൂരപ്പ ബിജെപി നേതാക്കൾക്ക‌് 1800 കോടി രൂപ നൽകി എന്ന വാർത്ത ആരെയും തളർത്തുന്നതാണ‌്. രാഷ്ട്രീയത്തിൽ സത്യധർമാദികൾ ഇല്ലാതായിപ്പോകുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണിത‌്. ജനങ്ങളുടെ ചിന്താസ്വാതന്ത്ര്യത്തിനുമേൽ കൈകടത്താനുള്ള മറ്റൊരു ഭീഷണമായ നിയമവും കുറച്ചുദിവസമായി പത്രത്തിലുണ്ട‌്. സർവകലാശാലകളിൽ ഗവേഷണത്തിനുള്ള വിഷയങ്ങൾ സ്വതന്ത്രമായി തെരഞ്ഞെടുക്കാൻ സാധിക്കാതെപോകുന്ന സ്ഥിതിവിശേഷം ഉണ്ടാകാൻപോകുകയാണ‌്.

പല വഴികളിലൂടെയാണ‌് മോഡി സർക്കാരിന്റെ ഫാസിസം കടന്നുവരുന്നത‌്. ന്യൂനപക്ഷങ്ങൾക്കും സ‌്ത്രീകൾക്കും കലാകാരന്മാർക്കും രക്ഷയില്ലെന്ന വിധത്തിലുള്ള റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട‌് കുറെയായി. കലാകാരന്മാർ വെടിവച്ചുകൊല്ലപ്പെടുന്ന ഒരു ഭരണകാലത്തെ എങ്ങനെ അംഗീകരിക്കാൻ കഴിയും? മതേതര ഭാരതം അതിവേഗം മതഭാരതമായി മാറിക്കൊണ്ടിരിക്കുന്ന പശ‌്ചാത്തലത്തിൽ ഇടതുപക്ഷത്തിന‌് വലിയ ഒരു സ‌്പേസ‌് ഉണ്ട‌്.

കോടാനുകോടികളുടെ അഴിമതിക്കേസിൽ അകപ്പെട്ടാണ‌് കോൺഗ്രസ‌് ഭരണം നിലം പൊത്തിയത‌്. രാഷ്ട്രീയ കൊലപാതകങ്ങൾ ഒരു പാർടിക്കും ഭൂഷണമല്ല. കാസർകോട‌് ദശകങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയാണെന്നും വിജയം സതീഷ‌്ചന്ദ്രനൊപ്പമായിരിക്കുമെന്നാണ‌് എന്റെ വിലയിരുത്തൽ.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍