രാഹുലിനെക്കൊണ്ട്‌ വയനാടിന‌് എന്ത‌് പ്രയോജനം

Tuesday Apr 2, 2019
സ്വന്തം ലേഖിക

 കൽപ്പറ്റ > രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത‌് ആഘോഷിക്കുന്ന മാധ്യമങ്ങളും യുഡിഎഫ‌് നേതാക്കളും വിസ‌്മരിക്കുന്ന ഒരു ചോദ്യമുണ്ട‌്. രാഹുലിനെക്കൊണ്ട‌് വയനാടിന‌് എന്ത‌് മെച്ചം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽത്തന്നെ ഈ മണ്ഡലം ഉപേക്ഷിച്ച‌് ഹൃദയഭൂമിയായ അമേഠി തെരഞ്ഞെടുക്കുമെന്ന‌് രാഹുൽതന്നെ പറഞ്ഞിട്ടുണ്ട‌്. ഈ സാഹചര്യത്തിൽ ഇത്രയും ആഘോഷം എന്തിനെന്ന‌് സാധാരണ വോട്ടർമാർ ചിന്തിച്ച‌ുതുടങ്ങിയിട്ടുണ്ട‌്.

മാത്രമല്ല,  മതേതര മുന്നണിയെ ശക്തിപ്പെടുത്താൻ മുൻകൈ എടുക്കേണ്ട കോൺഗ്രസ‌് അധ്യക്ഷൻ ഇത്തരമൊരു തീരുമാനം എടുക്കരുതായിരുന്നു എന്ന‌് ചില കോൺഗ്രസുകാർതന്നെ പറയുന്നു. വയനാട്ടിൽ വികസനം എത്തുമെന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട‌്. റോഡുകൾ, പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയവയിൽ മറ്റേതൊരു ഇന്ത്യൻ ഗ്രാമത്തെയും വെല്ലുവിളിക്കുന്ന സൗകര്യങ്ങളാണ‌് വയനാട്ടിലുള്ളത‌്.  കാർഷികമേഖലയിലെ പ്രതിസന്ധിക്ക‌് പരിഹാരം കാണാനും കേന്ദ്ര സർക്കാരാണ‌് മുൻകൈ എടുക്കേണ്ടത‌്. പത്ത‌ു വർഷം മണ്ഡലത്തെ പ്രതിനിധാനംചെയ‌്ത കോൺഗ്രസ‌് എംപി ഒരു വികസനപ്രവർത്തനവും നടത്തിയിട്ടില്ല. എൽഡിഎഫ‌്  സർക്കാരുകളാണ‌് വയനാടിനെ ഇന്നത്തെ നിലയിൽ വികസിപ്പിച്ചത‌്.

വികസനത്തോടുള്ള കോൺഗ്രസ‌് സമീപനത്തിൽ രാഹുലിനും ഷാനവാസിനും ഒരേ നയമാണ‌്. അത‌ുകൊണ്ടാണ‌് അമേഠി വിദ്യാലയങ്ങളോ ആശുപത്രികളോ ഇല്ലാതെ വികസനകാര്യത്തിൽ ഏറെ പിന്നോക്കമായത‌്. വയനാട്ടിൽ വികസനം എത്തുമെന്ന‌് ഉദ‌്ഘോഷിക്കുന്ന ക്യാമറക്കണ്ണുകളും പേനയും അമേഠിയിലേക്ക‌് തിരിച്ച‌ുപിടിച്ചാൽ കോൺഗ്രസിന്റെ വികസനകാഴ‌്ചപ്പാട‌്  വ്യക്തമാകും.

ചിക‌്മംഗളുരുവിൽ ഇന്ദിര ഗാന്ധി മത്സരിച്ചപ്പോഴാണ‌് ആ പ്രദേശം ടൂറിസം മാപ്പിൽ ഇടം നേടിയതെന്നും വികസിച്ചതെന്നുമൊക്കെ ചുരത്തിന‌ു  താഴെനിന്ന‌് തള്ളിവിടുന്ന മാധ്യമങ്ങൾ വയനാട‌്  ടൂറിസംവികസനത്തിൽ കാതങ്ങൾ മുന്നേറിയെന്ന സത്യമാണ‌് മറച്ച‌ുവയ‌്ക്കുന്നത‌്. രാഹുൽ മത്സരിക്കുന്നതോടെ വയനാടിന‌് എന്തോ കാര്യമായ നേട്ടം ലഭിക്കാൻ പോകുന്നു എന്ന‌് പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ  മത്സരിക്കുകയാണ‌്. എന്നാൽ, ഉത്തരേന്ത്യ മുഴുവൻ ഭരിച്ച‌്  കുളമാക്കിയശേഷമാണ‌് രാഹുൽ വയനാട്ടിൽ അഭയം തേടിയെതെന്ന സത്യമാണ‌് ഇക്കൂട്ടർ തിരസ‌്കരിക്കുന്നത‌്.  വിജയിച്ചാൽത്തന്നെ ഉപതെരഞ്ഞെടുപ്പിന‌് വയനാട്ടുകാർ തയ്യാറാകണം. പിന്നെന്തിനാണ‌് ഈ മത്സരം എന്നതാണ‌് വോട്ടർമാരുടെ ചോദ്യം.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍