ഹൃദയം കവർന്ന‌്

Wednesday Apr 17, 2019

ചിറ്റൂർ
മൂന്ന‌് ഘട്ടമായുള്ള സ്വീകരണ പരിപാടിക്ക‌ുശേഷം കൂടുതൽ ജനങ്ങളെ നേരിൽക്കണ്ട‌് വോട്ടഭ്യർഥിക്കുകയാണ‌് ആലത്തൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. പി കെ ബിജു. ചിറ്റൂർ, ആലത്തൂർ നിയോജക മണ്ഡലങ്ങളിലാണ‌് ചൊവ്വാഴ‌്ച ജനസമ്പർക്കം  നടത്തിയത‌്. കഴിഞ്ഞ പത്തുവർഷം ജനങ്ങൾക്കാപ്പം നിന്ന‌്  മണ്ഡലത്തിൽ ചെയ‌്ത വികസന പ്രവർത്തനങ്ങൾ ഓർമിപ്പിച്ച‌് ജനങ്ങളുടെ സ‌്നേഹ വാത്സല്യമേറ്റുവാങ്ങിയാണ‌് പി കെ ബിജു മുന്നേറുന്നത‌്.
രാവിലെ ചിറ്റൂർ ജങ്ഷനിൽ ഒന്നര വയസ്സുകാരി സാത്തിക കുഞ്ഞു കൈകൂപ്പി നമസ‌്കാരം പറഞ്ഞാണ് ബിജുവിനെ സ്വീകരിച്ചത്. ചിറ്റൂരിൽ മുത്തച്ഛൻ രാജനൊപ്പം എത്തിയ സാത്തികയെ ബിജു ഹലോ എന്നു പറഞ്ഞ് എടുക്കാൻ തുനിഞ്ഞപ്പോൾ എല്ലാവരെയും അമ്പരിപ്പിച്ച‌് കൈകൂപ്പി നമസ‌്കാരം പറഞ്ഞ് ഉമ്മയും നൽകി സ്നേഹോഷ്മള വരവേൽപ്പാണ് നൽകിയത്.
തുടർന്ന‌് ഐഡിയൽ പിഎസ്‌സി കോച്ചിങ് സെന്ററിലെത്തിയ സ്ഥാനാർഥിക്ക‌് ഉദ്യോഗാർഥികൾ ഊഷ‌്മള വരവേൽപ്പ‌് നൽകി. യുവതലമുറയുടെ കരുത്ത്  ഓർമിപ്പിച്ച് ഡോ. പി കെ ബിജു വോട്ടഭ്യർഥന നടത്തി. എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ഒഴിവുകളിൽ പിഎസ്‌സി വഴി 25 ലക്ഷം തസ്തികകൾ നികത്തി. യുവാക്കൾക്കായി 25,000 പുതിയ തൊഴിൽ തസ്തികകൾ കൊണ്ടുവന്നതും ബിജു ഓർമിപ്പിച്ചു. യുവാക്കളുടെ ജോലി സാധ്യത വർധിപ്പിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങളുമായാണ് ഇടതു സർക്കാർ മുന്നോട്ട‌് പോകുന്നത്. യുവാക്കളുടെ ഉന്നമനത്തിന‌് എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. തുടർന്നും അത്തരത്തിലുള്ള പ്രവർത്തനം തന്നെയായിരിക്കുമെന്നും ബിജു പറഞ്ഞു. അവിടെനിന്നും ഇറങ്ങാൻ തുടങ്ങുന്നതിനിടെ അവധിക്കാല ക്ലാസിനെത്തിയ വിദ്യാർഥികൾ സ്ഥാനാർഥിയെ കരഘോഷത്തോടെ  ക്ലാസ‌് മുറിയിലേക്ക് വിളിച്ചുവരുത്തി ഫോട്ടോയുമെടുത്തു. ചിറ്റൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോ സ്റ്റാൻഡിലും വോട്ടഭ്യർഥന നടത്തി.  സംസ്ഥാനത്തെ മികച്ച കർഷകരിലൊരാളായ നല്ലേപ്പിള്ളിയിലെ  സ‌്കറിയ പിള്ളയുടെ വീട്ടിലേക്കാണ് പിന്നിടെത്തിയത്.  

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍