പടരുന്ന തൃത്താലപ്പനി

Wednesday Apr 17, 2019

പടരുന്ന തൃത്താലപ്പനിശബരിമലയെന്നുപറഞ്ഞ‌് വോട്ട‌് പിടിച്ചാൽ ഏത‌് കൊമ്പനായാലും ചെവിക്കുപിടിക്കുമെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷൻ.  പിടിച്ചോളൂ, ഒരു വിരോധോല്യ. 
പക്ഷേ, ശബരീനാഥൻ എംഎൽഎയുടെ ചെവിക്ക‌് പിടിക്കാൻ നോക്കരുത‌്, ആള‌് പുലിയാണ‌് കെട്ടാ. കാഴ‌്ചയിൽ പറയില്ലെങ്കിലും ആ പഴയ കോൺഗ്രസ‌് പാരമ്പര്യമൊന്നും കളഞ്ഞിട്ടില്ല. ഏത‌് വ്യാജനേയും എഴുന്നള്ളിക്കും. ഇപ്പൊ, സോഷ്യൽമീഡിയ വഴിയായിരുന്നുവെന്ന‌് മാത്രം. ശുദ്ധ അസംബന്ധങ്ങൾ പടച്ചുവിടുന്ന ‘മാന്യ എംഎൽഎ’ മാർ തൃത്താലയിൽ മാത്രമല്ലാന്ന‌്... 

വിഷയമിതാണ‌്; റഫേൽ ഇടപാട‌് സംബന്ധിച്ച‌് ചോദ്യം ചോദിച്ചവരിൽ ആദ്യനിരയിൽത്തന്നെ സമ്പത്തുണ്ട‌് എന്ന‌് പാർലമെന്റിന്റെ രേഖതന്നെ സാക്ഷി. പക്ഷേ, ശബരി അത‌് അംഗീകരിക്കുന്നില്ല. ചോദ്യം നമ്പർ ഒന്നാമതാണോ, ഒന്നരയാണോ, ഒന്നേമുക്കാലാണോ.... എന്നൊക്കെയാണ‌് സംശയം. അല്ല, ഇങ്ങള‌് ഇപ്പൊ എവിടെ നിൽക്കുന്നു ? അഴിമതി നടത്തിയവരുടെ കൂടെയോ, അതോ അതിനെതിരെ ശക്തിയുക്തം പാർലമെന്റിൽ ശബ്ദിച്ചവരുടെ കൂടെയോ ? അല്ല, അതിപ്പൊ ഒരു തെരഞ്ഞെടുപ്പാവുമ്പോ, അങ്ങനെ ഒരു പതിവുണ്ടല്ലോ; ഒരു കോ–-ലീ–-ബി ഹാങ‌്‌ ഓവർ.

സത്യന്തൊ? ഏറ്റവും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളായ എ സമ്പത്ത‌് ചോദിച്ച ചോദ്യത്തിൽനിന്നുതന്നെയാണ‌് റഫേൽ ഇടപാടിലെ  വമ്പൻ അഴിമതിയുടെ രഹസ്യങ്ങൾ പുറത്തുചാടാൻ വഴിയൊരുങ്ങിയത‌്. റഫേൽ വിഷയത്തെക്കുറിച്ച്‌ ചോദിച്ച ആദ്യ ഒമ്പതുപേരിൽ സമ്പത്തിന്റെ പേരുണ്ട‌്. സമ്പത്ത‌് വലിയ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കാൻ പോകുന്നുവെന്ന‌് ശബരിക്ക‌് ബോധ്യമായിട്ടുണ്ടാകും. പക്ഷേ, ആ വിജയം തടയാൻ ഇത്തരം ഈനാംപേച്ചി പോസ്റ്റ‌് കൊണ്ടൊന്നും ആവില്ല മക്കളെ.  

മുഖ്യശത്രു ബിജെപിയാണെന്ന‌് ശബരിയുടെ പാർടി ഇടയ‌്ക്കിടെ പറയുന്നുണ്ട‌ല്ലോ. അതേ ബിജെപിക്കെതിരെ പാർലമെന്റിൽ ശക്തിയുക്തം വാദിക്കുന്ന എംപിയായ സമ്പത്തിനെ ഇല്ലാക്കഥകൾകൊണ്ട‌് ക്ഷീണിപ്പിക്കാമെന്നാണോ ശബരീനാഥൻ കരുതിയത‌് ?

കഴിഞ്ഞില്ല, ആറ്റിങ്ങൽ ബൈപാസ‌് സംബന്ധിച്ച‌് സമ്പത്ത‌് പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേൾപ്പിക്കാതെ ഒരു വാചകംമാത്രം അടർത്തിയെടുത്തും തെറ്റിദ്ധാരണ പരത്തുന്നു. ആറ്റിങ്ങലിൽ ബൈപാസേ ആവശ്യമില്ലാത്തവിധം നാലുവരി പാതയും സർവീസ‌് റോഡുമായി ദേശീയപാത വികസിപ്പിക്കാനുള്ള പദ്ധതിയായിക്കഴിഞ്ഞു.  അത‌് കൃത്യമായി സമ്പത്ത‌്  വിശദീകരിക്കുന്നുണ്ട‌്.  അതൊക്കെ നേരിന്റെ വഴിയേ കുതിച്ചുകൊണ്ട‌് പറയുന്നതാണ‌്. വ്യാജനെക്കൊണ്ട‌് തടയാനാകില്ല, ആ പരിപ്പും തൃത്താലപ്പനിയൊന്നും ആറ്റിങ്ങലിൽ വേവില്ലാന്നർഥം


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍