അൻവറിന്റെ 
സ്‌കൂബ

Thursday Mar 25, 2021

മലപ്പുറം
2018 ലെ മഹാപ്രളയത്തിൽ മുങ്ങിത്താണ നിലമ്പൂരിനെ കൈപിടിച്ചൊരാൾ ഇപ്പോഴും ജനങ്ങളുടെ ഇടയിലുണ്ട്‌; പി വി അൻവർ എംഎൽഎ.  വണ്ടൂർ കാഞ്ഞിരപ്പാടം തൃക്കേക്കുത്ത് അൻവർ ഇടപെട്ട്‌ രക്ഷിച്ചത്‌ നൂറുകണക്കിന്‌ പേരെ; എറണാകുളത്തുനിന്നും സ്‌കൂബ വാൻ എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. 2019 ൽ   കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തഭുമിയിലും എംഎൽഎ രക്ഷകനായി. ദുരന്തമുണ്ടായത്‌ ലോകത്തെ ആദ്യം അറിയിച്ചതും അൻവറായിരുന്നു. എംഎൽഎ ഓഫീസ് അതിവേഗം ഹെൽപ് ഡെസ്‌ക്കാക്കി മാറ്റി. വളന്റിയർമാരെ നിയോഗിച്ച്‌ 24 മണിക്കൂർ സേവനം ഉറപ്പാക്കി. 

ദുരന്തഭൂമിയിലേക്കുള്ള പനങ്കയം പാലത്തിൽ മരം കടപുഴകി വീണ്‌ ഗതാഗതം തടസ്സപ്പെട്ടപ്പോൾ അതിവേഗം ജെസിബി എത്തിച്ചു. ക്യാമ്പുകളിൽ ഭക്ഷണവും മറ്റുസഹായങ്ങളും എത്തിച്ചു നൽകിയതും നിലമ്പൂരിന്റെ പ്രിയ എംഎൽഎ തന്നെ. ദുരിതബാധിത കുടുംബങ്ങൾക്ക്‌ പുനരധിവാസം ഉറപ്പാക്കാനും സജീവമായി ഇടപെട്ടു.