എന്നും പ്രവാസികൾക്കൊപ്പം
Monday Mar 29, 2021
നോർക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതികൾ
പ്രവാസി പുനരധിവാസ പദ്ധതി
(എൻഡി പിആർഇഎം)
തിരികെയെത്തിയ പ്രവാസികൾക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്നതാണ് പ്രവാസി പുനരധിവാസ പദ്ധതി. നോർക്ക ഡിപ്പാർട്ട്‌മെന്റ് ഫോർ റിട്ടേൺ എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതി സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ സഹായകരമായി. 15ൽപരം ബാങ്കുകൾ വഴിയാണ് ഈ വായ്‌പ നൽകുന്നത്. 30 ലക്ഷം രൂപ ലഭിക്കും. കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്‌തവർക്ക് വായ്‌പയ്‌ക്ക് അപേക്ഷിക്കാം.
സാന്ത്വനം ദുരിതാശ്വാസ നിധി
നാട്ടിൽ മടങ്ങിയെത്തി സാമ്പത്തികവും ശാരീരികവുമായ അവശത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളുടെ സഹായത്തിനായി രൂപീകരിച്ച ദുരിതാശ്വാസ നിധി.
കോവിഡ് കാലത്തെ കരുതൽ ധനസഹായം, ചികിത്സാസഹായം
2020 ജനുവരി ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽനിന്നും
തിരിച്ചെത്തി ലോക്‌ഡൗൺ കാരണം തിരികെ പോകാൻ
കഴിയാത്തവർക്കും ഈ കാലയളവിൽ വിസാ കാലാവധി കഴിഞ്ഞവർക്കും 5000 രൂപ വീതം അടിയന്തര സഹായം
അനുവദിച്ചു.
ഗ്ലോബൽ കോൺടാക്‌സ് സെന്റർ
ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് സർക്കാരില്‍നിന്നും നോർക്ക വഴി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് അറിയാനും പരാതികൾ അധികൃതരെ അറിയിക്കാനും അന്താരാഷ്‌ട്ര ടോൾ ഫ്രീ നമ്പർ സൗകര്യത്തോട് കൂടിയുള്ളതാണ് ഗ്ലോബൽ കോൺടാക്‌സ് സെന്റർ. ഏത് രാജ്യത്തുനിന്നും 24 മണിക്കൂറും സെന്ററിൽ ബന്ധപ്പെടാൻ കഴിയും. സേവനം സൗജന്യം.