ചെന്നിത്തലയുടെ ലൈക്കാകർഷണയന്ത്രം കൈയോടെ പൊക്കി
Friday Apr 2, 2021
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പോസ്റ്റിന് ലൈക്കടിക്കുന്നത് കൊറിയക്കാരും വിയത്നാമുകാരും. തെരഞ്ഞെടുപ്പു കാലത്ത് പോസ്റ്റിന് ഏറെ റീച്ചുണ്ടെന്ന് കാട്ടാനാണ് കാശുകൊടുത്തുള്ള പരിപാടി.
ചെന്നിത്തലയുടെ വാർത്താസമ്മേളനങ്ങളും സാമുഹ്യ മാധ്യമ ഇടപാടുകളുമെല്ലാം പിആർ ഏജൻസികളാണ് നടത്തുന്നത്. പോസ്റ്റുകൾക്കെല്ലാം റീച്ച് കുറയുന്നുവെന്ന നിരീക്ഷണമാണ്, ലൈക്കടിപ്പിക്കാൻ പിആറുകാരെ ഇറക്കിയത്. ഇതിനായി വ്യാജ അക്കൗണ്ടുകളുണ്ടാക്കി ലൈക്കുകൾ പെരുപ്പിക്കുകയാണ്.
ആയിരക്കണക്കിന് സോഫ്റ്റുവെയർ അക്കൗണ്ടുകളാണ് (ബോട്ട്) ഇങ്ങനെ രംഗത്തിറക്കിയത്. വിയറ്റ്നാം, കൊറിയ, ചൈന ഭാഷകളിലുള്ള അക്കൗണ്ടുകളാണിത്. ലൈക്ക് വരുന്നത് പോലും ഓട്ടോമാറ്റിക്കായാണ്. ലൈക്കിനനുസരിച്ച് പണം കൈമാറണമെന്ന് മാത്രം. ചെന്നിത്തലയുടെ കള്ളലൈക്കുകാരായ വിയറ്റ്നാമുകാരെ സാമുഹ്യമാധ്യമങ്ങൾ കൈയോടെ പൊക്കി.
സമാനമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അക്കൗണ്ടിൽ ‘ആംഗ്രി ഇമോജി’ ഇടാനും കാശിറങ്ങുന്നുണ്ട്. ചെന്നിത്തലയ്ക്ക് ലൈക്കടിച്ച അതേ വിയത്നാം വ്യാജന്മാർ പിണറായിക്ക് ‘ആംഗ്രി’ അടിച്ചതും കൗതുകകരമായി.