പറഞ്ഞതുപോലെ വെളുമ്പി മുത്തശ്ശി എത്തി; സീനിയർ വോട്ടർ @ 113
Thursday Apr 8, 2021
കൊല്ലം.> നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പിറവന്തൂരിലുണ്ട്.113 വയസ്സുള്ള വെളുമ്പി മുത്തശ്ശി. ഒരു പക്ഷേ സംസ്ഥാനത്തെയും ഏറ്റവും പ്രായം കൂടിയ വോട്ടറാകാം ഈ മുത്തശ്ശി. പ്രായം പല്ലു മാത്രമെ കൊഴിച്ചുള്ളൂ. മുറുക്കാനിടിക്കാനും ചൂലുണ്ടാക്കി വിറ്റ് മുറുക്കാന്‍ പണമുണ്ടാക്കാനുമൊക്കെ വെളുമ്പി മുത്തശ്ശിക്ക് ആരുടെയും സഹായം വേണ്ട.
വോട്ടർ പട്ടികയിൽ 113 വയസ്സാണെങ്കിലും 110 എന്ന് പറയാനാണ് മുത്തശ്ശിക്കിഷ്ടം. 85 പിന്നിട്ടവരെ വോട്ട് ചെയ്യിക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് മുത്തശ്ശി പറഞ്ഞു–-‘ഞാനങ്ങെത്തും.’ പറഞ്ഞപോലെ തന്നെ പിറവന്തൂർ ഗവ. യുപിഎസിലെ 89–-ാം നമ്പർ ബൂത്തിലെത്തി രാവിലെ തന്നെ മുത്തശ്ശി വോട്ട് ചെയ്തു. ആർക്കാണെന്ന് ചോദിച്ചപ്പോൾ മറുപടി–-‘പിള്ളയുടെ മകന്.’
നടന്നു ചെല്ലാമെന്നു പറഞ്ഞെങ്കിലും പാർടിക്കാർ വണ്ടിയെത്തിച്ചു. കണ്ണിനിത്തിരി കാഴ്ച കുറഞ്ഞെങ്കിലും ബൂത്തിലെത്തി സ്വന്തം വിരൽകൊണ്ട് വോട്ട് കുത്തി. പിന്നെ സന്തോഷത്തോടെ മടക്കം