അറുപത്തിമൂന്നാം വയസിൽ ഷംസുദ്ദീന് കന്നിവോട്ട്
Thursday Apr 8, 2021
മാന്നാർ>അറുപത്തിമൂന്നാം വയസിൽ കന്നിവോട്ട് ചെയ്ത സന്തോഷത്തിലാണ് കുരട്ടിക്കാട് വാഹിദാ മൻസിലിൽ കെ എം ഷംസുദ്ദീൻ. 40 വർഷമായി അബുദാബിയിലാണ് ജോലി. മിക്ക തെരഞ്ഞെടുപ്പ് സമയത്തും നാട്ടിൽ വരാൻ കഴിയാത്തതാണ് ഷംസുദ്ദീന്റെ വോട്ടെന്ന ആഗ്രഹം സഫലമാകാതിരിക്കാൻ കാരണം. ചില തെരഞ്ഞെടുപ്പുകളിൽ നാട്ടിലുണ്ടായിരുന്നിട്ടും ലിസ്റ്റിൽ പേര് ഇല്ലാത്തതും തിരിച്ചടിയായിരുന്നു.
ഈ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് തന്നെ നാട്ടിൽ എത്തി ലിസ്റ്റിൽ പേര് ചേർത്തു തിരിച്ചറിയൽ കാർഡും സ്വന്തമാക്കിയിരുന്നു. കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ എൽ പി സ്കൂളിൽ ഭാര്യ വാഹിദ, ഭാര്യ മാതാവ് ജമീല എന്നിവരോടൊപ്പമായിരുന്നു ഷംസുദ്ദീന്റെ കടിഞ്ഞൂൽവോട്ട്.