chandi-ummen-muslim-league

ചാണ്ടി ഉമ്മന്റെ വിവാദപ്രസംഗം ലീഗിന്റെ കനിവ്‌ തേടി

Sunday Feb 7, 2021

ക്രിസ്‌ത്യൻ പള്ളികൾ ഡാൻസ്‌ ബാറുകളായി മാറിയെന്ന ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രസംഗം, എ കെ ആന്റണിയുടെ 1995ലെ തിരൂരങ്ങാടി മോഡൽ ആവർത്തിക്കാൻ. കെ കരുണാകരനെ താഴെയിറക്കി മുഖ്യമന്ത്രിയായ എ കെ ആന്റണിക്കുവേണ്ടി മുസ്ലിംലീഗ്‌ തിരൂരങ്ങാടി മണ്ഡലം വിട്ടുകൊടുത്തിരുന്നു. ഇതേ മാതൃകയിൽ ലീഗിന്റെ സുരക്ഷിത മണ്ഡലം ലക്ഷ്യമിട്ടാണ്‌ ചാണ്ടി ഉമ്മന്റെ പ്രസംഗമെന്നാണ്‌ സൂചന.

മലപ്പുറത്ത്‌ എംഎസ്‌എഫ്‌ സമ്മേളനത്തിലാണ്‌ ചാണ്ടി ഉമ്മൻ യൂറോപ്പിലെ പള്ളികൾ വിൽക്കുകയാണെന്നും ഡാൻസ്‌ ബാറുകളായി മാറ്റുകയാണെന്നും പ്രസംഗിച്ചത്‌. ക്രിസ്‌ത്യൻ ദേവാലയങ്ങൾക്കെതിരായ പരാമർശത്തിന്‌ മുസ്ലിംലീഗ്‌ വേദി തെരഞ്ഞെടുത്തത്‌ ആസൂത്രിതമാണെന്നാണ്‌ ആക്ഷേപം.
ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കാൻ ചാണ്ടി ഉമ്മൻ ശ്രമിച്ചുവെങ്കിലും കോൺഗ്രസുകാർക്കിടയിൽ എതിർപ്പ്‌ ശക്തമായതിനെ തുടർന്ന്‌ പിൻവാങ്ങി.  

കെ സി ജോസഫ്‌ വർഷങ്ങളായി മത്സരിക്കുന്ന കണ്ണൂരിലെ ഇരിക്കൂർ ചാണ്ടി ഉമ്മന്‌ വിട്ടുകൊടുക്കാൻ ആലോചിച്ചെങ്കിലും അവിടെയും പ്രാദേശിക വികാരം എതിരാണ്‌. ഉമ്മൻചാണ്ടിക്ക്‌ പകരം പുതുപ്പള്ളിയിൽ മത്സരിക്കാൻ ആലോചന വന്നെങ്കിലും നടന്നില്ല.  സുരക്ഷിത മണ്ഡലമില്ലെന്ന്‌ വന്നപ്പോഴാണ്‌ കുഞ്ഞാലിക്കുട്ടി വഴി മുസ്ലിംലീഗിനെ സോപ്പിടാൻ നീക്കം തുടങ്ങിയത്.
Read more: https://www.deshabhimani.com/news/kerala/chandi-ummen-muslim-league/923439