ഞാനിടപെട്ട് എല്ലാം കോംപ്ലിമെൻസാക്കി ; പുതുച്ചേരി മുഖ്യമന്ത്രിയുടെ പരിഭാഷ വൈറൽ
Thursday Feb 18, 2021
പുതുച്ചേരിയിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞുപറ്റിച്ചത് വിവാദമായി. കോൺഗ്രസ് സർക്കാരിനെതിരെ നാട്ടുകാർ തമിഴിൽ രാഹുലിനോട് പരാതിപ്പെട്ടപ്പോൾ, ഭാഷ മനസ്സിലാകാത്ത രാഹുലിനോട്, തന്നെ പുകഴ്‌ത്തിയതാണെന്ന് നാരായണസ്വാമി പച്ചക്കള്ളം പറഞ്ഞു. ഇംഗ്ലീഷിൽ മുഖ്യമന്ത്രി തട്ടിവിടുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പുതുച്ചേരി
‘‘ആരും ഞങ്ങൾക്ക് പിന്തുണ നൽകുന്നില്ല. മുഖ്യമന്ത്രി പോലും സഹായത്തിനെത്തുന്നില്ല. നാട്ടിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ടും അദ്ദേഹം ഞങ്ങളെ സന്ദർശിച്ചില്ല’’–- തൊഴിലാളിസ്ത്രീ രാഹുലിനോട് പരാതി പറഞ്ഞതിങ്ങനെ.
എല്ലാംകേട്ട രാഹുലിന് എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല. തുടർന്നാണ് അടുത്തുതന്നെ ഉണ്ടായിരുന്ന മുഖ്യമന്ത്രി നാരായണസ്വാമി, സംഗതി പരിഭാഷപ്പെടുത്തിയത്.
‘‘ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ ഞാൻ ഈ പ്രദേശം സന്ദർശിക്കുകയും ഇവർക്ക് ആശ്വാസം നൽകുകയും ചെയ്തു. അതാണ് ഇവർ പറഞ്ഞത്'’കോൺഗ്രസ് നേതാവുകൂടിയായ മുഖ്യമന്ത്രിയുടെ പരിഭാഷ ഇങ്ങനെ പോയി.