കുന്നമംഗലത്തിന്റെ 
അടയാളപ്പെടുത്തൽ

Saturday Feb 20, 2021
സ്വന്തം ലേഖിക

കോഴിക്കോട്‌> ഐഐഎം, എൻഐടി തുടങ്ങി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഈറ്റില്ലം‌. കാർഷിക ഗ്രാമങ്ങളുടെ  നാട്ടുപച്ചയും സമൃദ്ധിയും നൽകുന്ന തെളിച്ചത്തിനൊപ്പം നഗരവൽക്കരണത്തിലേക്കുള്ള വികസനയാത്രയും കുന്നമംഗലത്തിന്റെ സവിശേഷതയാണ്‌.

1977 മുതൽ പട്ടികജാതി സംവരണ സീറ്റായിരുന്ന കുന്നമംഗലം 2011 മുതൽ‌ മണ്ഡല പുനർനിർണയത്തോടെ ജനറൽ സീറ്റായി. കുന്നമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, മാവൂർ എന്നീ പഞ്ചായത്തുകളാണ്‌ മണ്ഡലത്തിന്റെ‌ പൊതു ചിത്രം‌.  

1957ൽ കോൺഗ്രസിലെ ലീലാ ദാമോദര മേനോനാണ്‌ ആദ്യ ജനപ്രതിനിധി‌.  1987 ൽ സി പി ബാലൻ വൈദ്യരിലൂടെ തുടങ്ങിയ സിപിഐ എം വിജയം 2001 വരെ നിലനിന്നു. മുസ്ലിംലീഗ്‌ സ്വതന്ത്രനായ യു സി രാമനിലൂടെ 2001ലും 2006ലും യുഡിഎഫ്‌ സീറ്റ്‌ പിടിച്ചു.  2011, 2016 വർഷങ്ങളിൽ അഡ്വ. പി ടി  എ റഹീമിലൂടെ എൽഡിഎഫ്‌ തിരിച്ചുപിടിച്ചു.
   
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ  എം സ്വതന്ത്രനായി മത്സരിച്ച അഡ്വ. പി ടി എ റഹീം 11,205 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌.
കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദീഖിനെയാണ്‌ തോൽപ്പിച്ചത്‌. ബിജെപിയുടെ സി കെ പത്മനാഭനായിരുന്നു മൂന്നാം സ്ഥാനത്ത്‌.

തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ നാല്‌ പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പമാണ്‌. കുന്നമംഗലം, പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം എന്നിവയിൽ എൽഡിഎഫും പെരുവയൽ, മാവൂർ എന്നിവിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ യുഡിഎഫിനൊപ്പമായിരുന്ന കുന്നമംഗലം പഞ്ചായത്തും പിടിച്ചെടുത്തു എന്നതാണ്‌ എൽഡിഎഫിന്റെ നേട്ടം.  

വോട്ട്‌ നില 2016
അഡ്വ. പി ടി എ റഹീം(എൽഡിഎഫ്‌ സ്വത.‌): 77,410
ടി സിദ്ദീഖ്‌ (കോൺഗ്രസ്‌‌): 66,205
സി കെ പത്മനാഭൻ(എൻഡിഎ): 32,702

ജനപ്രതിനിധികൾ
1957 ലീലാ ദാമോദര മേനോൻ
1960 ലീലാ ദാമോദര മേനോൻ
1965 വി കുട്ടികൃഷ്ണൻ നായർ
1967 വി കെ നായർ
1970 പിവിഎസ്‌എം പൂക്കോയ തങ്ങൾ
1977 കെ പി രാമൻ
1980 കെ പി രാമൻ
1982 കെ പി രാമൻ
1987 സി പി ബാലൻ വൈദ്യർ
1991 സി പി ബാലൻ വൈദ്യർ
1996 സിപി ബാലൻ വൈദ്യർ
2001 യു സി രാമൻ
2006 യുസി രാമൻ
2011 പി ടി എ റഹീം
2016 പി ടി എ റഹീം