കാതോർത്ത് കാർഷിക കലവറ
Thursday Feb 25, 2021
ശ്രീരാജ് ഓണക്കൂർ
പിറവം> കാക്കൂർ കാളവയൽ അടക്കമുള്ള കാർഷികസംസ്കൃതിയുടെ അടയാളങ്ങൾ കാത്തുസൂക്ഷിക്കുന്ന വിയർപ്പിന്റെ പശിമയുള്ള മണ്ണാണ് ഇപ്പോഴും പിറവം. ജില്ലയുടെ കാർഷിക കലവറ, ചെറുകിട–-ഇടത്തരം റബർ കർഷകർ ഏറ്റവും കൂടുതലുള്ള പ്രദേശം, ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി നടക്കുന്ന തോട്ടറ പുഞ്ച ഉൾപ്പെടുന്ന നാട്. കാർഷികമേഖലയിൽ വികസനം സ്വപ്‌നം കാണുന്ന നാട്.
2011ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്ന് വിജയിച്ച ടി എം ജേക്കബ് മന്ത്രിയായിരിക്കെ അന്തരിച്ചു. ഇതുമൂലം 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബ് വിജയിച്ചു. 2016ലും അനൂപ് ജേക്കബ് വിജയം ആവർത്തിച്ചു. 6195 വോട്ടിനാണ് സിപിഐ എം സ്ഥാനാർഥി എം ജെ ജേക്കബ്ബിനെ പരാജയപ്പെടുത്തിയത്. ജനുവരിവരെയുള്ള കണക്കനുസരിച്ച് 2,04, 584 വോട്ടർമാരാണ് പിറവം മണ്ഡലത്തിലുള്ളത്. പുരുഷവോട്ടർമാർ–-99,324. സ്‌ത്രീവോട്ടർമാർ–-1,05, 259. ഒരു ട്രാൻസ്‌ജെൻഡർ വോട്ടും ഇവിടെയുണ്ട്.
തെരഞ്ഞെടുപ്പുകൾ, വിജയികൾ:
1977–- ടി എം ജേക്കബ് (കേരള കോൺഗ്രസ്), 1980–- പി സി ചാക്കോ (കോൺഗ്രസ്), 1982–-ബെന്നി ബഹനാൻ (കോൺഗ്രസ്), 1987– -ഗോപി കോട്ടമുറിക്കൽ (സിപിഐ എം), 1991– -ടി എം ജേക്കബ് (കേരള കോൺഗ്രസ്), 1996– -ടി എം ജേക്കബ് (കേരള കോൺഗ്രസ്), 2001– -ടി എം ജേക്കബ് (കേരള കോൺഗ്രസ്), 2006–- എം ജെ ജേക്കബ് (സിപിഐ എം), 2011– -ടി എം ജേക്കബ് (കേരള കോൺഗ്രസ്), 2012– -അനൂപ് ജേക്കബ് (കേരള കോൺഗ്രസ്), 2016–- അനൂപ് ജേക്കബ് (കേരള കോൺഗ്രസ്).