വികസന മധുരത്തിൽ ചക്കപ്പഴം
Thursday Feb 25, 2021
ജനപ്രിയ ടിവി സീരിയലായ ‘ചക്കപ്പഴ’ത്തിന്റെ പുതിയ എപ്പിസോഡ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ നീണ്ട പട്ടികതന്നെ എപ്പിസോഡിൽ നിറയുന്നു. ലക്ഷക്കണക്കിനാളുകളാണ് ഇത് കണ്ടത്.
വീട്ടുകാർ തമ്മിലുള്ള രസകരമായ സംസാരത്തിലാണ് വികസന വിഷയങ്ങൾ കടന്നുവരുന്നത്. സർക്കാർ ആശുപത്രിയിൽ ഭയങ്കര സെറ്റപ്പാണെന്ന് പറഞ്ഞുതുടങ്ങുന്ന സംഭാഷണത്തിൽ പശ്ചാത്തല വികസനം ഭരണ–- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും വ്യാപകമാണെന്നും വിവരിക്കുന്നു. സർക്കാർ സ്‌കൂളുകൾ മുഴവൻ ഹൈടെക്കായതായും എറണാകുളത്ത് വൈറ്റില–- കുണ്ടന്നൂർ മേൽപ്പാലം, ആലപ്പുഴ ബൈപാസ് എന്നിവ യാഥാർഥ്യമായതും നായിക വിവരിക്കുന്നു.
വികസനത്തിനായി കിഫ്‌ബി വായ്‌പയെടുക്കുന്നതിനെ വിമർശിക്കുന്ന ചെറുപ്പക്കാരനോട്, എന്തുകൊണ്ടാണ് കടമെടുക്കുന്നത് എന്നും അതിന്റെ തിരിച്ചടവ് സംബന്ധിച്ച കാര്യങ്ങളും രസകരമായി അവതരിപ്പിക്കുന്നു.
ഫ്‌ളവേഴ്‌സ് ചാനലിൽ ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് ‘ചക്കപ്പഴം’ എന്ന കുടുംബ സീരിയൽ.