പാചകവാതകം 3 മാസം 200 കൂട്ടി ; യഥാർഥ വർധന 327 രൂപ
Thursday Feb 25, 2021
പാചകവാതക സിലിൻഡർ ഒന്നിന് സബ്‌സീഡിയുണ്ടായിരുന്ന ഉപഭോക്താവ് കൂടുതൽ നൽകേണ്ടിവരുന്നത് 327 രൂപ. 2020 മെയ് മുതലാണ് ബാങ്ക് അക്കൗണ്ടിൽ നൽകിയിരുന്ന സബ്‌സിഡി നിർത്തിയത്. ആദ്യം പ്രതികരിക്കാതിരുന്ന കേന്ദ്രം പിന്നീട് സബ്‌സിഡി–-സബ്‌സിഡി രഹിത വില തുല്യമായെന്ന വാദം ഉന്നയിച്ചു. വില കുറഞ്ഞുനിന്ന ഏപ്രിലിലും 114 രൂപ സബ്‌സിഡി അക്കൗണ്ടിൽ എത്തി. തുടർന്ന് കഴിഞ്ഞ മൂന്നുമാസത്തിനിടെ 212.50 രൂപ സിലിൻഡറിന് വർധിപ്പിച്ചു. ഫലത്തിൽ 327 രൂപ അധികം നൽകണമെന്നായി.
നേരിട്ട് നൽകൽ
‘സൂത്രം’ തുടങ്ങിയത്
കോൺഗ്രസ്
ക്രമേണ നിർത്താമെന്ന കണക്കൂകൂട്ടലിൽ സിലിൻഡറിനുള്ള വിലയിളവ് നിർത്തി സബ്‌സിഡി നേരിട്ട് നൽകാൻ തുടങ്ങിയത് കോൺഗ്രസ്. കോൺഗ്രസ് ലക്ഷ്യമിട്ടതുപോലെ ബിജെപി സർക്കാർ അത് നിഷേധിക്കുകയും ചെയ്തു. പ്രധാൻമന്ത്രി ഉജ്വല
യോജന പദ്ധതിയുടെ ഭാഗമായി ഒരു സിലിൻഡർ സൗജന്യമായി നൽകുന്നത് സബ്‌സിഡിയായി കാണണമെന്നാണ് പെട്രോളിയം മന്ത്രി പറയുന്നത്.