അന്ന്‌ സുനാമി, ഇന്ന്‌ ഓഖി 
 ; കാണാം താരതമ്യം

Thursday Feb 25, 2021

2004 ഡിസംബറിലാണ്‌ സുനാമിത്തിരകൾ കേരളതീരത്ത്‌  ആഞ്ഞടിച്ചത്‌. അന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  ആന്റണിയെ ഓടിച്ച്‌ അധികാരം പിടിച്ച കാലം. സുനാമി ദുരിതം മറികടക്കാൻ 
ഉമ്മൻചാണ്ടി ചെയ്‌തത്‌  കാണുക...

•  ദുരിതബാധിതരെ‌ സഹായിക്കാനും പുനരധിവസിപ്പിക്കാനുമായി സമാഹരിച്ച തുക വകമാറ്റി

•  -പൊതുജനങ്ങൾ, ജീവനക്കാർ, സംഘടനകൾ എന്നിവയിൽനിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സമാഹരിച്ചത്‌ 46.73 കോടി രൂപ. സുനാമി ദുരിതാശ്വാസത്തിനായി ചെലവഴിച്ചത്‌ വെറും 29.80 കോടി രൂപ. മറ്റ്‌ ആവശ്യങ്ങൾക്ക്‌ വക മാറ്റിയത്‌ 16.93 കോടി രൂപ

• -സുനാമി പുനരധിവാസത്തിനായി കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിച്ചത്‌ 100 കോടി.  ചെലവിട്ടത്‌ 83.27 കോടി. ഇതിൽ 15.24 കോടി പലവക ചെലവ്‌

• -സുനാമി ഫണ്ടിലെ നാലു കോടിയോളം രൂപ അന്നത്തെ മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിലേക്കും പാലായിലേക്കും വകമാറ്റി റോഡ്‌ നിർമിച്ചു. തീരമില്ലാത്ത പുൽപ്പള്ളിയിൽ മത്സ്യത്തൊഴിലാളികളുടെ ചെലവിൽ റോഡിട്ടു.

2017 നവംബറിലാണ്‌ ഓഖി വീശിയടിച്ചത്‌. 
തീരം നടുങ്ങി. 
പിണറായിയാണ്‌ 
മുഖ്യമന്ത്രി. പിന്നീട്‌ പ്രളയം, 
കോവിഡ്‌ എന്നിവയും വന്നു. 
കാണുക കരുതൽ...

• ഓഖി ചുഴലിക്കാറ്റിൽ മരിക്കുകയും കാണാതാവുകയും ചെയ്ത 143 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ആശ്വാസ ധനം അനുവദിച്ചു

• ഓഖിയിൽ വള്ളവും വലയും നഷ്ടപ്പെട്ട 480 മത്സ്യത്തൊഴിലാളികൾക്ക് 7.072 കോടിയുടെ നഷ്ടപരിഹാരം

• ദുരന്തബാധിതരായ 480 മത്സ്യത്തൊഴിലാളികൾക്ക് 9.80 കോടി രൂപ ചെലവിൽ 120 എഫ്ആർപി ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും നൽകി

• മരിക്കുകയും കാണാതാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളായ 309 കുട്ടികൾക്ക് ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം. ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് 13.92 കോടിയുടെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പാക്കേജ് 

• പൂർണമായും നഷ്ടപ്പെട്ട 72 വീട്‌ പുനർനിർമിക്കുന്നതിന് 7.416 കോടി രൂപയും ഭാഗികമായി തകർന്ന 458 വീടിന്റെ കേടുപാടുകൾ തീർക്കുന്നതിന് 2.04 കോടി രൂപയും അനുവദിച്ചു - 

• ദുരന്തത്തിൽ കാണാതാവുകയോ മരണപ്പെട്ടവരോ ആയ മത്സ്യത്തൊഴിലാളികളുടെ ഭൂമിയും വീടും ഇല്ലാത്ത 32 കുടുംബങ്ങൾക്ക് ഭൂമിയും വീടും നിർമിക്കുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിച്ചു. ഭൂമിയുള്ളവരും എന്നാൽ ഭവനരഹിതരുമായ നാലു കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് നാലു ലക്ഷം രൂപ വീതം അനുവദിച്ചു

• - ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 42 മത്സ്യത്തൊഴിലാളികളുടെ വിധവകൾക്ക് മത്സ്യഫെഡ് വല നിർമാണശാലയിൽ ജോലി നൽകി

• ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിന് വിഴിഞ്ഞത്ത് ആധുനിക ഭക്ഷ്യസംസ്കരണ യൂണിറ്റ്, സീ ഫുഡ് കിച്ചൺ എന്നിവയ്ക്ക് നാലു കോടി

• 2018 ആഗസ്‌തിലെ മഹാ പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ 4537 മത്സ്യത്തൊഴിലാളികളും 669 യാനങ്ങളും ഫിഷറീസ് വകുപ്പ് മുഖേന പങ്കെടുപ്പിച്ചു

• - പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതുമൂലം കേടായ 535 ഔട്ട് ബോർഡ് മോട്ടോറും 619 യാനവും പ്രവർത്തനക്ഷമമാക്കുന്നതിന് 2.11 കോടി രൂപ ചെലവിട്ടു

• പൂർണമായും നശിച്ച 10 ഔട്ട് ബോർഡ് മോട്ടോറും ആറു യാനവും പകരം നൽകി

• പ്രളയത്തിൽ മത്സ്യത്തൊഴിലാളി വനിതകൾ നടത്തുന്ന 130 ചെറുകിട വ്യവസായ യൂണിറ്റിന്‌ സാഫ് മുഖേന 39 ലക്ഷം രൂപയുടെ ധനസഹായം

• കോവിഡ് - നിയന്ത്രണം മുലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ തൊഴിൽ നഷ്ടപ്പെട്ട 1,39,523 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2000 രൂപ വീതം സഹായം

• 67,251 അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപ വീതം ഉൾപ്പെടെ ആകെ 34.629 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ധനസഹായം

• കോവിഡ്  നിയന്ത്രണംമൂലം മീൻ പിടിക്കാൻ പോകാൻ കഴിയാതെ തൊഴിൽ നഷ്ടപ്പെട്ട 1.11 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്