ഉദുമ: വികസന കോട്ടയിൽ ഭദ്രം ഇടതുമനസ്
Saturday Feb 27, 2021
ജയകൃഷ്‌ണൻ നരിക്കുട്ടി
കാസർകോട് > കടലിനും പുഴകൾക്കും കോട്ടകൾക്കും പറയാനുണ്ട് ഈ നാടിനുണ്ടായ കുതിപ്പ്. സഞ്ചാരികൾക്ക് പ്രിയപ്പെട്ട ബേക്കൽ കോട്ടയിലേക്കുള്ള കവാടം കണ്ടാലറിയാം ആ മാറ്റം. കെട്ടിടങ്ങളും പാതകളും മാത്രമല്ല നാടിന്റെ മുക്കിലും മൂലയിലും തൊട്ടറിയാം പുതുമ. ഉപ്പുവെള്ളം കുടിച്ചവർക്ക് ബാവിക്കരയിൽ തടയണ കെട്ടി ശുദ്ധവെള്ളം ലഭ്യമാക്കി. ഹൈടെക് സ്‌കൂളുകൾ. ചികിത്സക്ക് മികച്ച സർക്കാർ ആശുപത്രികൾ. മാലിന്യം നിറഞ്ഞ പുഴകളിൽ തെളിനീര്. കഴിഞ്ഞ അഞ്ച് വർഷം കെ കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദുമ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ ജനങ്ങൾ ഏറ്റുവാങ്ങിയത് ഹൃദയത്തിലാണ്. പൊതുമേഖലയിൽ ഉദുമ ടെക്‌സ്‌റ്റെൽ മിൽ, ആയംകടവ് പാലം, ബേക്കൽ ടൂറിസം വികസനം, ടാറ്റ കോവിഡ് ആശുപത്രി, ഉദുമ ഗവ. കോളേജ്, പെരിയ ഗവ. പോളി കെട്ടിടം, പട്ടികജാതി ഹോസ്‌റ്റലുകൾ എന്നിങ്ങനെ പറഞ്ഞാൽ തീരില്ല. അതിന്റെ ഫലമാണ് ലീഗ് കോട്ടയായ ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൽഡിഎഫ് നേടിയ അട്ടിമറി വിജയം.
കാസർകോട് താലൂക്കിലെ ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ, ദേലംപാടി എന്നിവയും ഹൊസ്‌ദുർഗ്
വോട്ട് നില
നിയമസഭ–- 2016
കെ കുഞ്ഞിരാമൻ– 70,679-
(സിപിഐ എം)
കെ സുധാകരൻ–- 66,847
(കോൺഗ്രസ്)
കെ ശ്രീകാന്ത് 21,231
(ബിജെപി)
ഭൂരിപക്ഷം 3,832
ലോക്‌സഭ–- 2019
എൽഡിഎഫ് 63,387
യുഡിഎഫ് 72,324
എൻഡിഎ 23,786
ഭൂരിപക്ഷം 8,937
തദ്ദേശം–- 2020
എൽഡിഎഫ് 73,545
യുഡിഎഫ് 62,867
ബിജെപി 28,184
ഭൂരിപക്ഷം10,678