" കുളിരുമ്പോഴാണ് കുപ്പായം കിട്ടേണ്ടത്, അത് ഞങ്ങൾക്ക് കിട്ടുന്നുണ്ട്’’
Sunday Feb 28, 2021
‘കുളിരുമ്പോഴാണ് കുപ്പായം കിട്ടേണ്ടത് ’ കോട്ടയം സ്വദേശി ഫിലിപ്പ് ആലുങ്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും വൻ പ്രചാരം. ‘‘ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ പോലുള്ള സാധാരണക്കാരായ ആളുകൾ, പിണറായി സർക്കാരിനെ മറക്കില്ല, പ്രത്യേകിച്ചും വൃദ്ധജനങ്ങൾ.
ജീവിക്കാൻ ഒരു മാർഗവുമില്ലാതെ പകച്ചു നിന്നപ്പോൾ ഭക്ഷണവും മരുന്നും ചില്ലറ ചെലവിനുള്ള രൂപയും വീട്ടിലെത്തിച്ചു തന്ന സർക്കാരിന്റെ കരുതലിനെ തള്ളിപ്പറയാൻ അത്രയ്ക്ക് നന്ദികെട്ടവരല്ല ഞങ്ങൾ.
പിണറായിയുടെ തന്തയുടെ മുതലല്ല തന്നതെന്നും പറഞ്ഞ് ആരും വരണ്ട. അതെനിക്ക് അറിയാം. അത്യാവശ്യ സമയത്ത് സഹായം കിട്ടുന്നതിലാണ് കാര്യം. കുളിരുമ്പോഴാണ് കുപ്പായം കിട്ടേണ്ടത്, അത് ഞങ്ങൾക്ക് കിട്ടുന്നുണ്ട്’’.