വരട്ടാർ മോഡൽ
Thursday Mar 4, 2021
ഏബ്രഹാം തടിയൂർ
മരവിച്ചു കിടന്ന കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിന് 241 കോടി അനുവദിച്ചു. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പുനലൂർ–- മൂവാറ്റുപുഴ മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു
വരട്ടാറിന്റെയും കേലറയാറിന്റെയും പള്ളിക്കലാറിന്റെയും പുനരുജ്ജീവനംപോലെ രാഷ്‌ട്രീയമായും പുനർചിന്ത നടത്തിയ ജില്ല. മുമ്പ് യുഡിഎഫ് കോട്ടയെന്ന് പറഞ്ഞ പത്തനംതിട്ടയെ ഇന്നാരും അങ്ങനെ വിശേഷിപ്പിക്കില്ല.
ണ്ടുതരത്തിലാണ് മാറ്റം. ഇടതുചായ്‌വും മുമ്പുണ്ടാകാത്ത വികസനക്കുതിപ്പും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ 16–-ൽ 12 സീറ്റ്, എട്ട് ബ്ലോക്ക് പഞ്ചായത്തിൽ ആറ്, 53 പഞ്ചായത്തിൽ ‐31, ഇപ്രകാരമാണ് ജനം എൽഡിഎഫിനെ നെഞ്ചേറ്റിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ തുടങ്ങിയതാണ് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം. പണം വാങ്ങി സ്ഥാനാർഥിത്വം നൽകിയെന്നും ആക്ഷേപം. എഐസിസിക്ക് വരെ പരാതി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അടൂർ പ്രകാശിനെതിരെയും പ്രതിഷേധം. കോന്നിയിലടക്കം താൽപ്പര്യക്കാരെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെയാണിത്.
എൽഡിഎഫ് സർക്കാർ വരുമ്പോൾ മരവിച്ചുകിടന്ന കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിന് 241 കോടി അനുവദിച്ചു. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പുനലൂർ–- മൂവാറ്റുപുഴ മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. 740 കോടി അനുവദിച്ച പൊൻകുന്നം–- പുനലൂർ റീച്ചുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത് ലാബ്, തിരുവല്ല ബൈപാസ്, കൊടുമൺ സ്‌റ്റേഡിയം, അടൂർ ഇരട്ടപ്പാലം, ആനയടി –- കൂടൽ റോഡ്, പത്തനംതിട്ട കെഎസ്‌ആർടിസി ടെർമിനൽ, റാന്നി, കോഴഞ്ചേരി പുതിയ പാലങ്ങൾ, ഹൈടെക് സ്‌കൂളുകൾ തുടങ്ങിയ പദ്ധതികൾ പൂർത്തീകരിച്ചു.