കാറ്റ്‌ 
കനക്കുന്ന നെല്ലറ

Thursday Mar 4, 2021
വേണു കെ ആലത്തൂർ

പാലക്കാട്‌ മെഡിക്കൽ കോളേജും  ജില്ലാ ആശുപത്രിയും ലോകോത്തര നിലവാരത്തിൽ, ആദിവാസി ഭക്ഷണക്രമംവരെ തിരിച്ചുപിടിച്ചു
 

പാലക്കാട്‌
കോൺഗ്രസ്‌ നേതാവ്‌ എ വി ഗോപിനാഥ്‌ ഉയർത്തിയ കലാപക്കൊടി പാലക്കാടൻ രാഷ്‌ട്രീയക്കാറ്റിന്റെ കഥപറയും. പ്രശ്‌നം  പരിഹരിക്കാൻ കൊണ്ടുപിടിച്ച്‌ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുമെന്നതിന്റെ ഒരു സൂചനയും ഇതുവരെയില്ല.  നാടിന്റെ പൊതുവികാരമായിക്കഴിഞ്ഞു കൺമുന്നിലുള്ള മാറ്റങ്ങൾ . 

നാടിന്റെ പൊതുവികസനം കൊണ്ടുവന്ന മാറ്റം കാണാൻ മറ്റെങ്ങും പോകണ്ട; അട്ടപ്പാടിയിൽ ചെന്നാൽ മതി. ‌  പട്ടിണിമരണം നിത്യസവാരി നടത്തിയിരുന്ന അട്ടപ്പാടിയുടെ ചരിത്രത്തിന്‌ അത്രയൊന്നും പഴക്കമില്ല.  താലൂക്കാകുന്ന അട്ടപ്പാടിയുടെ ആരോ​ഗ്യ, കാര്‍ഷിക രം​ഗങ്ങൾ അടിമുടി മാറി. മില്ലറ്റ്‌ ഗ്രാമം പദ്ധതിയിലൂടെ പരമ്പരാഗത ധാന്യങ്ങൾ ഉൽപ്പാദിപ്പിച്ച്‌ ആദിവാസി ഭക്ഷണക്രമംവരെ തിരിച്ചുപിടിച്ചു.  കണ്ണമ്പ്ര വ്യവസായ പാർക്ക്‌, കോയമ്പത്തൂർ–- കൊച്ചി വ്യവസായ ഇടനാഴി.  പാലക്കാട്‌ മെഡിക്കൽ കോളേജും  ജില്ലാ ആശുപത്രിയും ലോകോത്തര നിലവാരത്തിൽ.

തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി. 88 ഗ്രാമ പഞ്ചായത്തിൽ 65 ഉം എൽഡിഎഫ്‌ നേടി. ഏഴ്‌ നഗരസഭയിൽ അഞ്ചും എൽഡിഎഫിനാണ്‌.  ചിറ്റൂർ–- തത്തമംഗലം, ചെർപ്പുളശേരി, പട്ടാമ്പി  നഗരസഭകൾ പിടിച്ചെടുത്തു.  13 ബ്ലോക്ക്‌ പഞ്ചായത്തിൽ 11 ഉം എൽഡിഎഫാണ്‌. ജില്ലാ പഞ്ചായത്ത്‌ 30 ഡിവിഷനിൽ 27 എൽഡിഎഫ്‌.   സംസ്ഥാന രാഷ്‌ട്രീയത്തിൽ എന്നും ഇടതുപക്ഷത്തോടൊപ്പം നിന്നു‌ പാലക്കാട്‌. ‌ എ കെ ജി, ഇ എം എസ്‌, ഇ കെ നായനാർ, വി എസ്‌...  പ്രമുഖരെ സഭയിലെത്തിച്ചു. മുൻ രാഷ്‌ട്രപതി കെ ആർ നാരായണനും ഇവിടെനിന്ന്‌ ജനവിധി തേടി.