പന്തളം താങ്കൾ കോൺഗ്രസിൽ കാണുമോ?
Thursday Mar 11, 2021
ഡോ. ദിവ്യ എസ് അയ്യരുടെ പുസ്തക പ്രകാശന ചടങ്ങിൽ ഞാൻ പങ്കെടുത്തത് കണ്ട് അത്ഭുതം പങ്കുവച്ചുള്ള മുൻമന്ത്രി പന്തളം സുധാകരന്റെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടു. ചടങ്ങിൽ പങ്കെടുത്തത് യുഡിഎഫ് അധികാരത്തിൽ വരുന്നതിന്റെ സൂചനയാണ് എന്ന് കണ്ടെത്തിയ പന്തളത്തിന്റെ രാഷ്ട്രീയ ബുദ്ധിയെ അഭിനന്ദിക്കണം.
മുൻ പന്തളം പഞ്ചായത്ത് പ്രസിഡന്റും സമുന്നതനായ കോൺഗ്രസ് നേതാവും സർവോപരി അങ്ങയുടെ സ്വന്തം സഹോദരനുമായ പന്തളം പ്രതാപൻ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ഞങ്ങൾ എന്തിന്റെ സൂചന ആയി വേണം കാണാൻ? അങ്ങയുടെ യുക്തി അനുസരിച്ച് പന്തളം സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസുകാർ അധികം വൈകാതെ ബിജെപി പാളയത്തിൽ എത്തുന്നതിന്റെ സൂചനയായി ഞങ്ങൾക്ക് അതിനെ കാണാമല്ലോ അല്ലേ. അങ്ങനെ മനസ്സിലാക്കി കേരളം സന്തോഷിച്ചോട്ടെ. അപ്പോൾ സുധാകർ ജീ; തെരഞ്ഞെടുപ്പ് വരുന്നു. അതുകഴിഞ്ഞും ഞങ്ങൾ ഇവിടെ ഒക്കെ കാണും. പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്യും. അവനവന്റെ നിലപാടിൽ ഉറച്ചു നിൽക്കും. എന്നാൽ, അങ്ങ് കോൺഗ്രസിൽ തന്നെ കാണും എന്ന് ഒരുറപ്പ് നൽകാമോ?