കോ ലീ ബിയെ 
മുട്ടുകുത്തിച്ച 
ഓർമയിൽ

Monday Mar 15, 2021

വടകര ലോക്‌സഭാ മണ്ഡലത്തിൽ കോ ലീ ബി സ്ഥാനാർഥിയെ മുട്ടുകുത്തിച്ചതാണ്‌ തെരഞ്ഞെടുപ്പുപോരാട്ടത്തിലെ മറക്കാനാകാത്ത അനുഭവം. ബിജെപിക്കുകൂടി സമ്മതനായ അഡ്വ. എ രത്നസിങ്ങിനെയാണ്‌ യുഡിഎഫ്‌ രംഗത്തിറക്കിയത്‌. എൽഡിഎഫ്‌ പിന്തുണയിൽ കോൺഗ്രസ്‌ എസ്‌‌ സ്ഥാനാർഥിയായി ഞാനും.

എന്തുവില കൊടുത്തും എന്നെ പരാജയപ്പെടുത്തുമെന്ന്‌ കെ കരുണാകരൻ രാജീവ്‌ഗാന്ധിക്ക്‌ ഉറപ്പ്‌ കൊടുത്തിരുന്നു. എന്നാൽ മുസ്ലിം വോട്ടർമാരിൽ നല്ലൊരു വിഭാഗം എന്നെ പിന്തുണച്ചു. കോ ലീ ബി എന്ന അവസരവാദ സഖ്യത്തിന്റെ  തനിനിറം തുറന്നുകാട്ടിയ തെരഞ്ഞെടുപ്പായിരുന്നു അത്‌.  ഇ എം എസ്‌ അടക്കമുള്ള സിപിഐ എം നേതാക്കളുടെ പര്യടനം നൽകിയ ആവേശം ചെറുതല്ല. ഇന്നും ആ പോരാട്ട ഓർമ മനസ്സിലുണ്ട്‌‌.

1971 മുതൽ തുടർച്ചയായി ആറുതവണ വടകരയുടെ എംപിയായിരുന്നു. ഡൽഹിയിൽ മാതൃഭൂമി രാഷ്ട്രീയ ലേഖകനായിരിക്കെയാണ്‌ 1971ലെ ആദ്യമത്സരം. കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ചത്‌ വ്യക്തിപരമായി ശരിയല്ലെന്നു തോന്നിയിരുന്നെങ്കിലും രാഷ്ട്രീയമായി ശരിയാണെന്നാണ്‌ അഭിപ്രായം. രാജ്യത്തെ ഏറ്റവും വലിയ വർഗീയതയായ ബിജെപി–- ആർഎസ്‌എസിനെതിരെ കോൺഗ്രസും ഇടതുപക്ഷവും കൈകോർക്കണം.

തയ്യാറാക്കിയത്‌ പി വിജയൻ