അന്ന്‌ ലീഗിന്റെ സ്വന്തം വിസി; ഇന്ന്‌ ബിജെപി സ്ഥാനാർഥി

Monday Mar 15, 2021


മലപ്പുറം
ലീഗ്‌ പ്രതിനിധിയായി കലിക്കറ്റ്‌ സർവകലാശാലയിൽ വൈസ്‌ ചാൻസലറായ ഡോ. എം അബ്ദുൾ സലാം തിരൂരിലെ ബിജെപി സ്ഥാനാർഥി. 2011–-2015 കാലയളവിൽ വിസിയായിരിക്കെ സർവകലാശാല ഭൂമി ലീഗ്‌ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റിന്‌ പതിച്ചുനൽകാനുള്ള നീക്കം വലിയ വിവാദമായി. അന്ന്‌ അബ്ദുൾ സലാമിന്‌ ലീഗ്‌ സംരക്ഷണമൊരുക്കി. യോഗ്യതയുള്ള നിരവധി പേരെ മറികടന്നായിരുന്നു വൈസ്‌ ചാൻസലർ നിയമനം. പാണക്കാട്ടെത്തി മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റിനെ സന്ദർശിച്ചശേഷമാണ്‌ അദ്ദേഹം ചുമതലയേറ്റത്‌.   

കലിക്കറ്റിൽ സ്‌ത്രീകൾക്ക്‌ സന്ദർശന വിലക്കേർപ്പെടുത്തിയ വിചിത്ര നടപടികളുമുണ്ടായി. വിസിയുടെ നയങ്ങൾക്കെതിരെ വിദ്യാർഥികൾ സമരത്തിലായിരുന്നു. യുഡിഎഫ്‌ സർവീസ്‌ സംഘടനകളും എതിർപ്പുമായെത്തി. എന്നാൽ, അപ്പോഴെല്ലാം അബ്ദുൾ സലാമിന്‌ കുടപിടിച്ചു ലീഗ്‌ നേതൃത്വം.