അരിവാൾ വരട്ടെ, ന്തേ ങ്ങക്ക് വല്ല കൊഴപ്പംണ്ടോ?
Tuesday Mar 16, 2021
പാലക്കാട്
"മുഖ്യമന്ത്രി ഞങ്ങക്ക് ആഹാരം തരുന്നുണ്ട്, ഇത്തവണേം അരിവാള് ജയിക്കണമെന്നാ ഞങ്ങൾടെയൊക്കെ പ്ലാൻ, എന്തേ.. ങ്ങക്ക് വല്ല കൊഴപ്പംണ്ടോ. ?' ഒരൊറ്റ ഉത്തരത്തിലൂടെ തരംഗമായ സൈനുബ മുത്തശ്ശി ഇവിടെയുണ്ട്. പാലക്കാട് പെരിങ്ങോട്ടുകുറിശിയിൽ. ചാനൽ റിപ്പോർട്ടറുടെ ചോദ്യത്തിന് സൈനുബ ഉമ്മ നൽകിയ ഉത്തരമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായത്. തെരഞ്ഞെടുപ്പ് പരിപാടിയുടെ ഭാഗമായി കാണാൻ വന്ന മനോരമ ചാനൽ റിപ്പോർട്ടറോടാണ് കിടിലൻ മറുപടി.
പാടത്ത് കൊയ്യുകയായിരുന്ന സൈനുബ ഉമ്മയ്‌ക്ക് തെല്ലും ആലോചിക്കേണ്ടി വന്നില്ല, എൽഡിഎഫിനാകും ഇത്തവണയും വോട്ട് എന്നുപറയാൻ.
"ഇന്നേവരെ അരിവാളിനല്ലാതെ വേറെയാർക്കും വോട്ട് ചെയ്‌തിട്ടില്ല. 1996ലെ തെരഞ്ഞെടുപ്പ് സമയത്താണ് ഭർത്താവ് കാട്ടുവാവൈ മരിച്ചത്. മരിച്ച് നാൽപ്പതു തികയുംമുമ്പ് വോട്ട് ചെയ്യാൻ പോയതിന് അന്ന് ഏറെ പഴികേട്ടു. എന്നാലും അരിവാളിന് വോട്ടുകുത്താതെ സമാധാനമില്ല മക്കളേ..
ഒടുവാംകോട് പുളിക്കൽ വീടിന്റെ മുറ്റത്ത് നെല്ലുണക്കിക്കൊണ്ട് സൈനുബ ഉമ്മ പറഞ്ഞു.