ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ നിന്ന് ബീഹാറിലെ ധാര്‍ബംഗയിലേക്ക് പിതാവിനെയും ഇരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15 വയസുകാരി ജ്യോതി കുമാരി വാർത്താ തലക്കെട്ട് നേടിയിരുന്നു. ജ്യോതി കുമാരിയുടെ ആ യാത്രയേ എങ്ങനെയാണ് കാണേണ്ടത്‐ മനശാസ്‌ത്രജ്‌ഞനും എഴുത്തുകാരനുമായ മാത്യൂസൺ റോബിൻസ് എഴുതുന്നു.
ജ്യോതി കുമാരിയുടെ കഥ ഇന്ത്യക്കാരെ പ്രചോദിപ്പിക്കുക അല്ല വേണ്ടത് ,മറിച്ചു പൊള്ളിക്കുകയും ലജ്ജിപ്പിക്കുകയുമാണ് വേണ്ടത്.
“ഒരു രാജ്യത്തിന് പ്രചോദനം നൽകുന്ന” സിംഹഹൃദയമുള്ള പെൺകുട്ടി എന്നാണ് ഇവാങ്ക അവളെ വിളിച്ചത്. ജ്യോതി കുമാരിയുടെ ഭാഗീരഥ പ്രയത്നത്തെ “സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും മനോഹരമായ നേട്ടം” അത് ഇന്ത്യൻ ജനതയുടെ ഭാവനയെ ആകർഷിച്ചു ”എന്ന് അമേരിക്കൻ പ്രസിഡന്റിന്റെ മകൾ വിശേഷിപ്പിച്ചു.
നമ്മളെല്ലാവരും അഭിമാനിക്കുന്ന ഒരു ഊഷ്മളമായ അനുഭവ- കഥയായാണിതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ .
ഒരു വലിയ മാനുഷിക പ്രതിസന്ധിയുടെ വിചിത്രമായ സന്ദര്യവൽക്കരണം മാത്രമാണ് ഇവാങ്കയുടെ ഈ പ്രതികരണം എന്നോർക്കുക . ഈ പെൺകുട്ടിയുടെ അവസ്ഥ ഓർത്തു നമ്മുടെ രാജ്യം മുഴുവൻ ലജ്ജിക്കേണം.
ഇത്തരത്തിലുള്ള ദാരിദ്ര്യ അവസ്ഥ വെറുക്കപ്പെടേണ്ട ഒന്നായിട്ടാണ് നാം മുമ്പ് കണ്ടത്. പ്രതിസന്ധികളെ മറികടക്കുന്ന ഒരു ദരിദ്രനെക്കുറിച്ചുള്ള വിലാപ കഥ കഥ ആളുകൾ ഇഷ്ടപ്പെടുന്നു. കാരണം.. അപ്പോൾ അവർക്ക് അവരുടെ പ്രത്യേകാവകാശത്തെക്കുറിച്ച് കുറ്റബോധം തോന്നുകയും ദാരിദ്ര്യത്തിന് കാരണമാകുന്ന വ്യവസ്ഥാപരമായ പരാജയത്തിനെതിരെ നടപടിയെടുക്കുണം എന്ന് മുറവിളികൂട്ടുകയും ചെയ്യും.
ജ്യോതിയുടെ കഥ വൈറലാകുന്നത് നല്ലതാണെന്നും അവർക്ക് സ്കൂൾ പ്രവേശനം മാത്രമല്ല, ദേശീയ ടീമിനായി പരീക്ഷിക്കാൻ സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള ക്ഷണം കൂടി ഇതും മൂലം ലഭിച്ചു എന്നും ചിലർ വാദിക്കുന്നു.ഇതാണോ ആ കഥ നൽകേണ്ട സന്ദേശം?
ഇന്ത്യയിലെ ചേരികളുടെ ദയനീയ അവസ്ഥ കാണിച്ച സ്ലം ഡോഗ് മില്ലിന്നേറും ,കൊറിയയിലെ ചേരികളുടെ അവസ്ഥ കാണിച്ച പാരാസൈറ്റ് എന്ന ചിത്രത്തിനും ഓസ്‌ക്കർ ലഭിച്ചതും ഏതാണ്ട് ഒരേ മനോഭാവത്തിൽ നിന്നാണ്.ശ്വാസം വലിക്കാൻ വിഷമിക്കുന്ന അനേകം ജനതയുടെ കഷ്ട്ടപാടുകൾ സൗന്ദര്യവൽക്കരിക്കുക മാത്രമാണ് ഈ ചിത്രങ്ങളിൽ ചെയ്തത്.സ്ലം ഡോഗ് പുറത്തു വന്നപ്പോൾ ഇന്ത്യയെ അപമാനിക്കുന്ന ഒരു ചിത്രമായി ചിലർ അതിനെ വിലയിരുത്തി വിളറി പൂണ്ടു .ഇന്ത്യയിലെ ചേരികളെ നിങ്ങൾ ഭയപ്പെടുന്നു എന്നർത്ഥം ..
പാരാസൈറ്റും സ്ലം ഡോഗും നൽകുന്ന അതെ പാഠമാണ് ഇപ്പോഴും ഓർക്കേണ്ടത്.ആയിരകണക്കിന് കിലോമീറ്റർ ഭക്ഷണവും വെള്ളവും ഇല്ലാതെ നടക്കാം എന്ന അസാധ്യമായി നടപടിയിലേക്കു ഇന്ത്യയിലെ ആയിരക്കണക്കിന് തൊഴിലാളികൾ തുനിഞ്ഞിറങ്ങിയപ്പോൾ ,അവർ പോകുന്നത് മരണത്തിന്റ നിശബ്ദ വക്രത്തിലേക്കാണ് എന്ന് അറിയവായിട്ടും ഇന്ത്യയിലെ ഭരണകൂടങ്ങൾക്കും മാധ്യങ്ങൾക്കും നമ്മൾ ഓരോത്തർക്കും ഒട്ടുംതന്നെ പൊള്ളിയില്ല..
റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ കിന്നരം വായിച്ച നീറോ ചക്രവത്തിയെപോലെ നമ്മൾ കോടികൾ മുടക്കി ആകാശത്തു നിന്ന് പുഷ്പ്പ വൃഷ്ടി നടത്തി.നടക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് തൊഴിലാളികൾ കൈക്കുഞ്ഞുമായി പട്ടിണിയിൽ ആയിരക്കണക്കിന് കിലോമീറ്റർ നടക്കുന്നത് എന്നാണ് കേരളത്തിലെ ഒരു നേതാവ് പറഞ്ഞത് .തിന്നാൻ ബ്രെഡ് ഇല്ലങ്കിൽ അവർ കേക്ക് കഴിക്കട്ടെ എന്ന് പറഞ്ഞ മരിയ അന്റോനെറ്റിന് പിന്നീട് എന്ത് സംഭവിച്ചു എന്നറിയാമല്ലോ ..പക്ഷെ അത് ഫ്രാൻസിൽ .മുജ്ജന്മ കർമ്മങ്ങളുടെ പാപ ഫലം തങ്ങൾ അനുഭവിക്കണം എന്ന് കരുതുന്ന ഒരു ജനത ഇത് സ്വാഭിക വിധി എന്നെ കരുതു . ഈ സ്ഥിതി ഒരിക്കലും ഇവിടം വിട്ട് പോകാൻ പോകുന്നില്ല..
ഫേസ്‌ബുക്കിൽ പാചക മേളകളുടെ ഫോട്ടോ ഇടുമ്പോൾ ഒരു നേരം പോലും വയറു നിറയ്ക്കാൻ സാധിക്കാത്ത ഇന്ത്യയിലെ അനേകം കുഞ്ഞുങ്ങളെയും ,മുലകൾ വറ്റി വരണ്ട അമ്മ മാരെയും, തങ്ങളുടെ അവസാന രക്തം വരെ കുടുംബത്തിന് വേണ്ടി ഇറ്റ് കൊടുക്കുന്ന ഈ രാജ്യത്തെ നമ്മുടെ സഹോദരൻമാരെ കുറിച്ചും ഓർക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..