21 December Saturday

ആഡംബര ഫാഷൻ ബ്രാൻഡുകളുടെ മുഖമായി കെ- പോപ് ബാൻഡുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

Photo credit: X

ലണ്ടൻ > ആഡംബര ഫാഷൻ ഹൗസുകളുടെ ഐക്കണുകളായി കെ-പോപ് ബാൻ‍ഡുകൾ. യുഎസ്  ബ്രാൻഡായ ടോമി ഹിൽഫിഗർ അംബാസഡർമാരായി ദക്ഷിണ കൊറിയൻ ബോയ്-ബാൻഡായ സ്ട്രേ കിഡ്സിനെ തെരഞ്ഞെടുത്തു . എട്ട് അംഗങ്ങളാണ് ബാൻഡിലുള്ളത്. മെയിൽ നടക്കുന്ന മാൻഹട്ടൻ ഫാഷൻ ഇവൻ്റിൽ പങ്കെടുക്കുന്ന ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പാണ് സ്ട്രേ കിഡ്സ്. മെറ്റ് ​ഗാലയിലും താരങ്ങൾ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വർഷം, വെർസേസ്, ഡിയോർ എന്നിവയുൾപ്പെടെയുള്ള ലേബലുകളുടെ മുഖങ്ങളായി ഏകദേശം 30 കെ-പോപ്പ് താരങ്ങളെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, ബ്ലാക്ക്പിങ്കിലെ ലിസ, ബിടിഎസിൻ്റെ ജിൻ, ഈസ്പയിൽ നിന്നുള്ള കരീന എന്നിവരെ യഥാക്രമം ലൂയി വിറ്റൺ, ഗുച്ചി, പ്രാഡ എന്നിവയുടെ ബ്രാൻഡ് അംബാസഡർമാരായി പ്രഖ്യാപിച്ചിരുന്നു.

ലോകമെമ്പാടും ആരാധകരുള്ളതാണ് കെ- പോപ് ബാൻഡുകളെ ഫാഷൻ ഐക്കണുകളായി തെരഞ്ഞെടുക്കാൻ ആ​ഗോള ആഡംബര ബ്രാൻഡുകളെ പ്രേരിപ്പിക്കുന്നത്. ഇതോടെ ഇത്തരം ബാൻഡുകളുടെ അനുയായികളുടെ ഭീമമായ പിന്തുണയും ആഡംബര ബ്രാൻഡുകൾ കൈവരിക്കുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top