29 December Sunday

"ചേച്ചി ബഷീറാ" എന്ന്‌ പറഞ്ഞു ഇനി വിളിക്കില്ല, ഇനി ഒരിക്കലും വിളിക്കില്ല, താങ്ങാൻ ആവുന്നില്ല''

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്‍റെ അപകട മരണത്തില്‍ അനുശോചിച്ച് നടി മാലാപാര്‍വ്വതി.  "ചേച്ചി ബഷീറാ" എന്ന്‌ പറഞ്ഞു ഇനി അവന്‍ വിളിക്കില്ലെന്ന് മാലാപാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

''വിശ്വസിക്കാനാകുന്നില്ല.. ബഷീർ.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. "ചേച്ചി ബഷീറാ" എന്ന്‌ പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാൻ ആവുന്നില്ല'' - മാലാപാര്‍വ്വതിയുടെ കുറിപ്പ്.

അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജങ്‌ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവച്ചുതന്നെ ബഷീര്‍ മരിച്ചു.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top