മേപ്പാടി > വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട വെള്ളാർമല സ്‌കൂളിലെ കുട്ടികൾ തയ്യാറാക്കിയ മാഗസിൻ സമൂഹ മാധ്യമങ്ങളിൽ നിറയുന്നു. ‘വെള്ളാരങ്കല്ലുകൾ’ എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ കൈറ്റ് സിഇഒ കെ അൻവർ സാദത്താണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഒരു കഥയോടെയാണ് മാഗസിൻ അവസാനിക്കുന്നത്. കഥയുടെ അവസാന ഭാഗത്തെ വരികൾ വായനക്കാരെ വേദനിപ്പിക്കുന്നു. "ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ’ എന്ന വരികളാണ് കഥയുടെ അവസാന ഭാഗത്തുള്ളത്.
സ്‌കൂളിലെ ‘ലിറ്റിൽ കൈറ്റ്സ്' കുട്ടികൾ തയ്യാറാക്കിയതാണ് മാഗസീൻ. കുട്ടികളുടെ രചനയിൽ തങ്ങളുടെ നാടും പുഴയും പ്രകൃതി ഭംഗിയുമൊക്കെയാണ് നിറഞ്ഞ് നിൽക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..