24 December Tuesday

നടക്കാൻപോലുമാവാതെ 'വിനോദ് കാംബ്ലി'; മുന്‍ ഇന്ത്യന്‍ താരത്തിന്റെ പേരിൽ വീഡിയോ പ്രചരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ന്യൂഡല്‍ഹി> മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. നടക്കാൻപോലുമാവാതെ അവശനിലയിലുള്ള കാംബ്ലിയെ ഏതാനും പേർ ചേർന്ന് താങ്ങിനടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കാലുകളുടെ ബാലന്‍സ് നഷ്ടപ്പെട്ട്, ഒരു ബൈക്കില്‍ പിടിച്ച് ബുദ്ധിമുട്ടി നില്‍ക്കുന്ന ഒരാളുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത് വിനോദ് കാംബ്ലിയാണെന്നാണ് ചർച്ച.

17 ടെസ്‌റ്റുകളും 104 ഏകദിനങ്ങളും കാംബ്ലി ദേശീയ ടീമിനായി കളിച്ചു.  2000ൽ രാജ്യാന്തരക്രിക്കറ്റിൽനിന്നു വിരമിച്ചു. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് 2011ലാണു വിടവാങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സും നേടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top